മയക്കം..!!
ഒരു രാവിലന്നു ഞാന്‍ വെറുതെ മയങ്ങാന്‍ കിടന്നു,
വ്യഥ പൂണ്ടുറക്കത്തിലാഴവേ മെല്ലെ
ഒരു കളവേണു ഗാനമോ കേട്ടു..
മധുരമാം ഗാനത്തില്‍ ആദ്യമായ്
ഞാനെന്റെ കരളിലെ ദേവനെ കണ്ടു..
ചിറകു മുളക്കാത്ത എന്നുടെ മോഹങ്ങള്‍
പുലരിതന്‍ കാലൊച്ച കേട്ടു ..
സന്ദാപ ,സന്തോഷ രാഗങ്ങള്‍ പാടുന്ന
പൊന്നിന്‍ വിപഞ്ചിക പോലെ,
കണ്ടു ഞാനെന്‍ ദേവനെ അന്നങ്ങു -
നല്ല ശശിലേഖ പോലെ,
പെട്ടെന്നുണര്‍ന്നു ഞാന്‍ ഞെട്ടിത്തിരിയവേ
കണ്ടില്ല ദേവനെയെങ്ങും...
എന്നുടെ കുഞ്ഞു മനസിന്റെ വേദന
ദേവനറിഞ്ഞതുമില്ല...
പാടിപ്പതിഞ്ഞ കദനങ്ങളാലെന്റെ
മാനസം മുരടിച്ചുപോയി,
വാടിക്കരിഞ്ഞ മുഖത്തിന് കണ്ണുനീര്‍
ചാലുകള്‍ തീര്‍ക്കുന്ന നേരം
വെറുതെ,കരയിക്കുവാന്‍ എന്തിനീ
കദന കിനാവുകള്‍ മാത്രം ??..!!
വരികളിലെ വൃത്തത്തെകുറിച്ചറിയില്ല. എങ്കിലും അര്‍ത്ഥത്തിന്‍ കുറവൊന്നും ഇല്ല.
ReplyDeleteനന്നായി എഴുതി. ഇഷ്ടപെടുകേം ചെയ്തു.
‘എറിയാനറിയുന്നവന്‍ വടികൊടുക്കില്ലെ‘ന്ന് കേട്ടിട്ടുണ്ട്, ബൂലോകത്തില്‍ അങ്ങനെ ചിലരെ കണ്ടു. ഇവിടേം
നല്ല അര്‍ത്ഥ സമ്പുഷ്ട്ടമായ വരികള്‍
ReplyDelete