Jun 12, 2011

പിന്നിട്ട വഴികള്‍ !!


എന്‍ സ്മൃതി പഥങ്ങളില്‍ ചിതറുന്ന തൂവലുകള്‍
ഒന്നിച്ചെടുതെന്റെ ചിറകാക്കി മാറ്റിെയന്
പിന്നിട്ട വഴിയിലെ പച്ചപ്പു കാണുവാന്‍
അസ്തമിക്കും മുന്പു യാത്രയാകുന്നു ഞാന്‍.
ഉദയത്തിലായിരം ശംഖൊലി കേള്ക്കുവാനു-
ണ്മതന്‍ കിളിനാദം ഒന്നിച്ചു കേള്കുവാന്‍,
പല പല പൂവുകള്‍ വിടരുന്ന കാണുവാന്‍ അതില്‍ ,
കുളിരിടും കാറ്റിന്റെ നറുമണം നുകരുവാന്‍
ചെമ്മണ്‍ വഴിയിലൂടുച്ചിയിലര്‍ക്കന്റെ
ഉല്കട താപവുമേറ്റി നടക്കവേ ,
കുന്നിന്‍ മുകളിലെ വെണ്മുകില്‍ കൈകളാല്‍
വെള്ള പുഷ്പങ്ങളെ ഹൃത്തില്‍ വിടര്‍ത്തി ഞാന്‍
ഒടുവിലീ പടി വാതിലെത്തി,ഒരു നിശ്വാസം വിടര്‍ത്തി...

7 comments:

  1. കാവ്യഭംഗി തുളുമ്പുന്നു വരികളില്‍.
    കവിത ഇഷ്ടമായി,
    ചിതറുന്ന തൂവലുകള്‍ ചിറകാക്കാന്‍ എന്നും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാനും ആഗ്രഹിക്കുന്നു..

    ആശംസകള്‍.
    (അക്ഷരപ്പിശകുകള്‍ അക്ഷന്തവ്യം, മാറ്റുവാന്‍ ശ്രമിക്കൂ)

    ReplyDelete
  2. ഈ വരികളില് ചിലപ്പോള്‍ വൃത്തമുണ്ടാകുകില്ലെങ്കിലും അര്‍ത്ഥമുണ്ട്.

    നിശാസുരഭിയുടെ അഭിപ്രായത്തോട് യോജിക്കുന്നു
    ആ സംഭവം തുളുമ്പുന്ന വരികള്‍ :)

    ആശംസകള്‍!

    ((കമന്‍‌റ് ബോക്സിലെ വേഡ് വെരിഫിക്കേഷന്‍ കാണുമ്പൊ വരും കലി))

    ReplyDelete
  3. നന്ദി സുഹൃത്തുക്കളെ,വായനക്കും അഭിപ്രായങ്ങള്‍ക്കും ....
    നിശാസുരഭിയുടെയും ഈ ചെറുതിന്റെയും പേരെന്താ ????

    ReplyDelete
  4. വളരെ പോസറ്റിവ് ആയിട്ടുള്ള കവിത.


    ശം


    ള്‍

    ReplyDelete
  5. ചെറുതെങ്കിലും സമ്പന്നമായ വരികൾ...

    പിന്നെ, ഈ ടെംപ്‌ളേറ്റ് മാറ്റി, വായിക്കുവാൻ ആയാസകരമല്ലാത്ത ഒന്ന് തെരഞ്ഞെടുക്കുകായാണെങ്കിൽ നന്നായിരുന്നു...

    ReplyDelete
  6. നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete