എന്റെ മനസ്സിന്റെ വിങ്ങലാല്‍ ഞാനൊരു
നല്ല പൂന്തോട്ടം പണി കഴിച്ചു.
എന്നെന്നുമെന്നിലെ അശ്രു ബിന്ദുക്കളാല്‍
ഞാനെന്‍ മലര്‍വാടി നനച്ചു പോന്നു.
എന്നാത്മ ദുഖങ്ങളാകും വളങ്ങളാല്‍
എല്ലാ ചെടികളും ഞാന്‍ വളര്‍ത്തി.
എന്റെ നെടുവീര്‍പ്പുകളാ മലര്കാവിലോ
മന്ദാനിലന്‍ പോല്‍ തഴുകിനിന്നു .
മുല്ലയും പിച്ചിയും ചെമ്പനീര്‍ പൂക്കളും
എന്റെ പൂങ്കാവില്‍ സുഗന്ധമേകി.
അല്ലിയും, ലില്ലിയും, ചെമന്തിയും,
നല്ല ചെത്തിയും, മന്ദാര കോളാമ്പിയും
എന്റെ വനജോത്സ്ന്യക്കു വര്‍ണമേകി ..
ആദിത്യദേവന്റെ ശോഭ തോറ്റീടുന്ന .
സൂര്യകാന്തിപൂക്കള്‍ പുഞ്ചിരിച്ചു .
എന്റെ മലര്‍വാടി തന്നിലെ പൂവില്‍ ഞാന്‍
എന്റെ മോഹങ്ങള്‍ നിറച്ചുവച്ചു.
പിന്നെയേതോ,പ്രഭാതത്തിലെന്‍ മോഹങ്ങള്‍
പൂവിന്‍ ദളം പോല്‍ നിലത്തു വീണു.
എന്റെ സ്വപ്നങ്ങളും എന്റെ മോഹങ്ങളും
ദുഖവും മണ്ണില്‍ ലയിച്ചു ചേര്‍ന്നു..!!