കാല്‍ തെന്നി വീഴുന്ന കൌമാരമേ,പൊന്പുലര്‍-
വേളകള്‍ കാണാന്‍ കഴിയാത്ത ശാപമേ !
ഏതോ ലഹരിതന്‍ കട്ടി പുകച്ചുരുള്‍
തീര്‍ക്കും കനലില്‍ കുരുക്കുന്ന ജീവിതം,
നാടിന്റെ നെഞ്ചിലെ തീക്കനലായമ്മ
നെഞ്ചില്‍ കനക്കും കിനാവറിയാത്തവന്‍ ..
തകരുന്നോരമ്മതന്‍ നിര്‍മ്മല സ്വപ്‌നങ്ങള്‍
ചിതറുന്നിതാ വിണ്ണില്‍ എല്ലാ മുഖത്തിലും .
പെറ്റമ്മ കരയുന്നു, പോറ്റമ്മയാം നാടും
തെറ്റുന്നു രാഗവും ഓമനത്തിങ്കളില്‍.
ഗദ്ഗദം പൊട്ടിത്തെറിച്ചു വിതുമ്പവേ
എതോരാര്‍ത്ത സ്വരമയമാകുന്നു,ഇവ -
നാടിന്‍റെ നാഡികളില്‍ ആടി മയങ്ങുന്നു
തകരുന്നൊരായിരം നാടിന്‍ പ്രതീഷകള്‍,
തളരുന്നു ആയിരം കൌമാര സ്വപ്‌നങ്ങള്‍,
ഇരുളടഞ്ഞാഴ്‌ന്നു പോവുന്നോരീ കനവുകള്‍
വിരിയുമോ കാലത്തിന്‍ നവ്യ തേജസ്സിനായ് ??
പോരുക നാടിന്‍റെ നല്ല സ്വപ്നങ്ങളെ ഗുഹാ -
വാതില്‍ തുറന്നു നാളെയുടെ പുലര്‍വേള കാണുക