കുട്ടനും ചേട്ടനും തര്‍ക്കമായി,
തര്‍ക്കം മുഴുത്തപ്പോള്‍ ശണ്ഠയായി
ശണ്ഠ മുഴുത്തതു ഗുസ്തിയായി,
മുത്തശ്ശിയെത്തി മധ്യസ്ഥയായി..
തര്‍ക്കമെന്താണെറിഞ്ഞീടുകില്‍,
മൂത്തവന്‍ മാവാണോ അണ്ടിയാണോ?
അച്ഛനും അമ്മയും ചിരിച്ചീടുന്നു,
അത്ഭുതം കണ്ടങ്ങു നിന്നിടുന്നു.
തൊണ്ണൂറു താണ്ടിയ മുത്തശ്ശിയോ
തെല്ലൊന്നു ശക്തിയായ് ഊന്നി നിന്നു .
തര്‍ക്കത്തിനപ്പോള്‍ വിരാമമായി..
ഭൂമിയിലാദ്യമായി മാമരങ്ങള്‍,
ആ മട്ടില്‍ തന്നെ സൃഷ്ടിച്ചു ദൈവം ..
വീണ്ടും മരങ്ങളുണ്ടാകുവാനായ്,
കായ്കള്‍ സൃഷ്ടിച്ചു പിന്നെ അവന്‍..
ചേട്ടനും കുട്ടനും കേട്ട് നിന്നു
പിന്നെ അവരും ചിരിച്ചു പോയി..