ഉഴലുന്നു,അറിയുന്നു ..!!
ഒരു പാട്ടുഴലുന്നു,ഒരു കാറ്റില്‍ അലയുന്നു
ചിതറും മഴ നനയാതെ,ജനലൊക്കെ തഴുതിട്ടു .
മണ്ണിന്റെ മണം താനെ അറിയുന്നു എവിടെന്നോ ..
പുറമേക്കിനി വഴിയില്ല,പുറവാതില്‍ അടച്ചല്ലോ
പുറമെല്ലാം ഇരുളെന്നീ അകമേ നിന്നറിയുന്നു..
ഉലയാടും ഇലയെല്ലാം വീഴുന്നു, പറകുന്നു
മഴയാര്‍ത്തു ചിരിക്കുന്നു,മാനം അട്ടഹസിക്കുന്നു
മുറിയില്‍ ഇരുളകലാനായ് ഒരു തിരി കൊളുത്തി ഞാന്‍..
ആ വെട്ടം നിറയുമ്പോള്‍ ,അകതാരില്‍ കുളിരുന്നു
തൊഴുകൈയാല്‍ നില്കുന്നു ,വഴിയേതെന്നറിയുന്നു
അകതാരില്‍ പകലിന്റെ പലപൂവുകള്‍ മൊട്ടിട്ടു ...
മയക്കം..!!
ഒരു രാവിലന്നു ഞാന്‍ വെറുതെ മയങ്ങാന്‍ കിടന്നു,
വ്യഥ പൂണ്ടുറക്കത്തിലാഴവേ മെല്ലെ
ഒരു കളവേണു ഗാനമോ കേട്ടു..
മധുരമാം ഗാനത്തില്‍ ആദ്യമായ്
ഞാനെന്റെ കരളിലെ ദേവനെ കണ്ടു..
ചിറകു മുളക്കാത്ത എന്നുടെ മോഹങ്ങള്‍
പുലരിതന്‍ കാലൊച്ച കേട്ടു ..
സന്ദാപ ,സന്തോഷ രാഗങ്ങള്‍ പാടുന്ന
പൊന്നിന്‍ വിപഞ്ചിക പോലെ,
കണ്ടു ഞാനെന്‍ ദേവനെ അന്നങ്ങു -
നല്ല ശശിലേഖ പോലെ,
പെട്ടെന്നുണര്‍ന്നു ഞാന്‍ ഞെട്ടിത്തിരിയവേ
കണ്ടില്ല ദേവനെയെങ്ങും...
എന്നുടെ കുഞ്ഞു മനസിന്റെ വേദന
ദേവനറിഞ്ഞതുമില്ല...
പാടിപ്പതിഞ്ഞ കദനങ്ങളാലെന്റെ
മാനസം മുരടിച്ചുപോയി,
വാടിക്കരിഞ്ഞ മുഖത്തിന് കണ്ണുനീര്‍
ചാലുകള്‍ തീര്‍ക്കുന്ന നേരം
വെറുതെ,കരയിക്കുവാന്‍ എന്തിനീ
കദന കിനാവുകള്‍ മാത്രം ??..!!