പുലരും മുന്പെയെന്‍ കൊച്ചു ഗ്രാമത്തിന്‍
കുറുമൊഴി കേട്ടുണരും ഞാനെന്നും..
അകെലയാദ്യമായ് ഘടികാരം കണ-
ക്കൊരു കോഴി ഉണര്തുമെന്‍ ഗ്രാമം.
പുഷ്പദളങ്ങളില്‍ മഞ്ഞു പതിക്കവേ എന്തോ-
രനുഭൂതിയേകും നിറഞ്ഞ പുഞ്ചിരി
കുളിര്‍തെന്നല്‍ പുല്കെ ദളങ്ങള്‍ മര്‍മര-
പ്രണയശില്കാരം പൊഴിക്കും ഹ്ര്‍ദ്യമായി
ഒരു പറ്റം കാക്ക കുശുംബികളപ്പോള്‍
വഴക്കുവക്കും ആ വഴക്കിനും രസം,
ഇടയ്ക്കു പൂങ്ങുയില്‍ മധുരമായ് പാടും
ആ ശ്രുതിയില്‍ ചാഞ്ഞാടും ഒരു ചെറു പുഷ്പം.
മധു നിറച്ചൊഴുകുന്ന നല്ലോരരുവി തന്‍
കളരവത്തില്‍ മുങ്ങിടും ചെറുനാമ്പും,
മണിച്ചെപ്പ് കിലുകിലുക്കി വണ്ണാത്തി
കിളികളവ്യ്ക്ത മധുരമായ് പാടും,
സ്വരങ്ങളാല്‍ വിരുന്നോരുകും പൊന്നുഷ -
സ്സുണരുവാനായി നിറഞ്ഞു പ്രാര്‍ഥിച്ചും ,
പുലരുവാനായി കാത്തിരിക്കും നിലാവൊളി -
തൂകും എല്ലാ നിശയിലും ഞാനും...
പുലരും മുമ്പെയെന്‍ കൊച്ചു ഗ്രാമത്തിന്‍
ReplyDeleteകുറുമൊഴി കേട്ടുണരും ഞാനെന്നും..
അകലെയാദ്യമായ് ഘടികാരം കണ-
ക്കൊരു കോഴി ഉണര്‍ത്തുമെന്‍ ഗ്രാമം.
പുഷ്പദളങ്ങളില്‍ മഞ്ഞു പതിക്കവേ എന്തോ-
രനുഭൂതിയേകും നിറഞ്ഞ പുഞ്ചിരി
കുളിര്‍തെന്നല്‍ പുല്കെ ദളങ്ങള്‍ മര്‍മ്മര-
പ്രണയശീല്‍ക്കാരം പൊഴിക്കും ഹൃദ്യമായി
ഒരു പറ്റം കാക്ക കുശുമ്പികളപ്പോള്‍
വഴക്കുവെക്കും ആ വഴക്കിനും രസം,
ഇടയ്ക്കു പൂങ്കുയില്‍ മധുരമായ് പാടും
ആ ശ്രുതിയില്‍ ചാഞ്ചാടും ഒരു ചെറു പുഷ്പം.
മധു നിറച്ചൊഴുകുന്ന നല്ലോരരുവി തന്‍
കളരവത്തില്‍ മുങ്ങിടും ചെറുനാമ്പും,
മണിച്ചെപ്പ് കിലുകിലുക്കി വണ്ണാത്തി
കിളികളവ്യക്ത മധുരമായ് പാടും,
സ്വരങ്ങളാല്‍ വിരുന്നൊരുക്കും പോന്നുഷ-
സ്സുണരുവാനായി നിറഞ്ഞു പ്രാര്‍ത്ഥിച്ചും ,
പുലരുവാനായി കാത്തിരിക്കും നിലാവൊളി -
തൂകും എല്ലാ നിശയിലും ഞാനും..
നല്ല കവിത, നന്നായ് ആസ്വദിക്കുകയും ചെയ്തു കേട്ടൊ.
ReplyDeleteഈണത്തില്‍ പാടാനൊന്നും എനിക്കറിയില്ല.
പക്ഷെ നല്ല ഈണത്തിലും താളത്തിലും എഴുതിയ പോലെ തോന്നുന്നു.
ഉവ്വോ? ആണല്ലെ.
കവിതയില്‍ വ്യത്യസ്തതയില്ലയെങ്കിലും നല്ല വരികളാല്‍ മനോഹരമാക്കിയതിന്ന് ആശംസകള്‍.
പ്രകൃതിയുടെ നല്ല ചിത്രം..
പുതുവര്‍ഷാശംസകളോടെ..
ഇനിയുമെഴുതു...
ReplyDeleteആശംസകളോടെ,
ജോയ്സ്!
വാക്കുകളിലൂടെ മനോഹരമായ ഒരു ഗ്രാമചിത്രം വരച്ചു കാട്ടിയിരിക്കുന്നു.
ReplyDeleteഇപ്പേൊള്‍ ഇങ്ങിനെ ഒരു ഗ്രാമമുണ്ടേൊ ? എനിക്കു കാണണമെന്നു തേൊന്നുന്നു.
ReplyDeleteവീണ്ടും വീണ്ടും വായിച്ചാല്‍ ഒന്നുകൂടി ഭംഗിയാക്കമായിരുന്നെന്നു തേൊന്നുന്നു.