Mar 12, 2011

കഠോരം..!!


ഇരുട്ട് മൂടിയ വഴിയിലൂടൊരാള്‍
ഇടവപാതിയില്‍ വരുന്നുവോ??
കതിര് ചായുന്ന വരമ്പിലൂടെ ഞാന്‍
പെരുത്ത കാലടി കേട്ടുവോ?
ഇടവഴിയിലെ തണലിടും ഞാവല്‍-
ക്കനി അഴുകിയ കറയുമായ്‌,
തൊടിയിലൂടെന്റെ പടികടന്നെത്തി
ഉയിരിന്‍ വാതിലില്‍ നിലകൊണ്ടു..
പരിചിതനാണെന്നിരിക്കിലും,
അതിഥിയല്ലയീ എനികൂ നീ
വിടപറയുന്ന വരവിതെന്തിനു
കരളില്‍ മോഹങ്ങള്‍ തഴുകവേ ??

3 comments:

  1. "ഇരുട്ട് മൂടിയ വഴിയിലൂടൊരാള്‍
    ഇടവപാതിയില്‍ വരുന്നുവോ??
    കതിര് ചായുന്ന വരമ്പിലൂടെ ഞാന്‍
    പെരുത്ത കാലടി കേട്ടുവോ?"...ഇവിടെ സംശയത്തിന്റെ ആനുകൂല്ല്യം കവി വരികള്‍
    ചേര്‍ത്ത് വയ്ക്കുന്നു ..പക്ഷെ പിന്നീടു ഉറപ്പിച്ചു പറയുന്നു ഉയിരിന്റെ വാതിലില്‍ വന്നെത്തിയതായി ..
    നേര്‍ത്ത ആശയ ഭംഗം ഇവിടെ തുടങ്ങുന്നു ഇരുട്ട് മൂടിയ ഇടവഴിയ്ല്‍ തണല്‍ എന്തിനു ..
    "ഇടവഴിയിലെ തണലിടും" എന്നത് വേണമെങ്കില്‍ പകലിലേക്ക് മാറ്റി വായിക്കാം അത്
    കവിതയെ സമീപിക്കുന്ന ആളിന്റെ യുക്തിക്ക് വിടാം ....അഥിതിയല്ലാത്ത പരിചിതന്‍ അതിലും
    പ്രിയപെട്ടവന്‍ എന്ന് വ്യക്തം അല്ലാതെ മോഹങ്ങള്‍ ഉണര്‍ത്താന്‍ തരമില്ല വിടപറ യുമോ
    എന്നാ ആശങ്കക്കും അടിസ്ഥാനമില്ല ..കാവ്യാ കലപ്പനകല്‍ക്കളില്‍ ഇത്തരം വിശദീകരങ്ങണങ്ങള്‍ക്കോ
    വിലയിരുത്തലുകള്‍ക്കോ വലിയ പ്രധാന്ന്യം കല്പ്പിക്കെണ്ടാതില്ല ആത്മാവിന്റെ ജാലകങ്ങള്‍
    ഋതു സക്രമങ്ങളുടെ വര്‍ണ്ണ രാജികള്‍ക്കൊപ്പം തുറന്നിട്ട്‌ കാത്തിരിപ്പിന്റെ ഹര്‍ഷവും വിരസ്സതയും
    മോഹ മോഹ ഭംഗങ്ങളും ഉള്‍ചേര്‍ത്ത വരികളില്‍ ..ഭാവുകങ്ങള്‍ കവിക്ക്‌

    ReplyDelete
  2. നല്ല വരികൾ


    ശുഭാശംസകൾ ....

    ReplyDelete
  3. ഈണത്തില്‍ പാടാം!

    ReplyDelete