May 14, 2011

ഉഴലുന്നു,അറിയുന്നു ..!!


ഒരു പാട്ടുഴലുന്നു,ഒരു കാറ്റില്‍ അലയുന്നു
ചിതറും മഴ നനയാതെ,ജനലൊക്കെ തഴുതിട്ടു .
മണ്ണിന്റെ മണം താനെ അറിയുന്നു എവിടെന്നോ ..
പുറമേക്കിനി വഴിയില്ല,പുറവാതില്‍ അടച്ചല്ലോ
പുറമെല്ലാം ഇരുളെന്നീ അകമേ നിന്നറിയുന്നു..
ഉലയാടും ഇലയെല്ലാം വീഴുന്നു, പറകുന്നു
മഴയാര്‍ത്തു ചിരിക്കുന്നു,മാനം അട്ടഹസിക്കുന്നു
മുറിയില്‍ ഇരുളകലാനായ് ഒരു തിരി കൊളുത്തി ഞാന്‍..
വെട്ടം നിറയുമ്പോള്‍ ,അകതാരില്‍ കുളിരുന്നു
തൊഴുകൈയാല്‍ നില്കുന്നു ,വഴിയേതെന്നറിയുന്നു
അകതാരില്‍ പകലിന്റെ പലപൂവുകള്‍ മൊട്ടിട്ടു ...

3 comments:

  1. വാതിലുകള്‍ തുറന്ന് പുറത്ത് വരാന്‍ സമയമായിരിക്കുന്നു. ഉള്ളില്‍ കൊളുത്തിയ തിരിയിലെ പ്രഭ പുറത്തെ അന്ധകാരത്തെ കൂടി പ്രകാശിപ്പിക്കട്ടെ

    ആശംസകളോടെ ചെറുത്.

    ReplyDelete
  2. വരികള്‍ നന്നായിട്ടുണ്ട്.
    ഒരു ചെറുകൈത്തിരിയിലും അഭയം..
    വഴിതേടുവാന്‍..

    ആശംസകള്‍

    ReplyDelete