വിസ്മൃതി..!!

ക്കെരിയവേ നാളം പതുക്കെതാഴവേ
അരികെയെതോ വസന്തത്തിന് നറുമണം,
അകലാതെ നില്പൂ മനസ്സിന്റെയുള്ളില്‍.
പകുതിവെന്ത കരളിലെ കനവുമായി,
കവിതതന്‍ കുന്നു കേറി തളരവേ ..
ചുടലയില്‍ തണുപ്പേകുന്ന പാല പോല്‍,
കരളിലീറന് പരിമളം തൂകി നീ..
നിറയുമീ കണ്ണുനീര് തുള്ളികള്‍ -
കരളിലായ് ഒരു ചാലു തീര്‍ക്കുമ്പോഴോ
കവിളിലെയിരുള് കീറുവാന്‍ ,
ചിരി പൊഴിക്കുന്ന പൂര്ണേന്ദുവാകുവാന്,
ഈ പിഴക്കാത്ത ചിന്തതന്‍ പട്ടുനൂല്‍-
പുടവനെയ്യാന് പുഴുക്കളെ തന്നു നീ..
പഴകി ജീര്‍ണമാം നിന്റെ ഉടുപ്പുകള്‍
പല നിറങ്ങളില്‍ തുന്നി അന്നങ്ങു ഞാന്‍.
തിരയുവാന്‍ ഒരു കാരണമായതോ
പകുതി പൊട്ടിയ സ്വപ്നകുടുക്കകള്.
എവിടെ വച്ചു തുടങ്ങി നീ ഭീകര
നടനമാടുവാന്‍,നാഗം ധരിക്കുവാന്‍?
പ്രണയ സന്ധ്യ തുള്ളിതുളുമ്പുന്ന നിറങ്ങള്‍
എല്ലാം കറുത്ത വാവാകുവാന്
അറിയുകില്ല ഞാനിന്നു നിന് ചീന്തിയ
പഴയ കുപ്പായങ്ങള്‍ നോക്കിയിരിപ്പവള്‍
എവിടെ നിന്നു വരുന്നു ഈ പൂമണം,
പറയുവാന്‍ എന്റെ വിസ്മൃതി തേങ്ങിയോ?
അകലാതെ നില്പൂ മനസ്സിന്റെയുള്ളില്‍.
പകുതിവെന്ത കരളിലെ കനവുമായി,
കവിതതന്‍ കുന്നു കേറി തളരവേ ..
ചുടലയില്‍ തണുപ്പേകുന്ന പാല പോല്‍,
കരളിലീറന് പരിമളം തൂകി നീ..
നിറയുമീ കണ്ണുനീര് തുള്ളികള്‍ -
കരളിലായ് ഒരു ചാലു തീര്‍ക്കുമ്പോഴോ
കവിളിലെയിരുള് കീറുവാന്‍ ,
ചിരി പൊഴിക്കുന്ന പൂര്ണേന്ദുവാകുവാന്,
ഈ പിഴക്കാത്ത ചിന്തതന്‍ പട്ടുനൂല്‍-
പുടവനെയ്യാന് പുഴുക്കളെ തന്നു നീ..
പഴകി ജീര്‍ണമാം നിന്റെ ഉടുപ്പുകള്‍
പല നിറങ്ങളില്‍ തുന്നി അന്നങ്ങു ഞാന്‍.
തിരയുവാന്‍ ഒരു കാരണമായതോ
പകുതി പൊട്ടിയ സ്വപ്നകുടുക്കകള്.
എവിടെ വച്ചു തുടങ്ങി നീ ഭീകര
നടനമാടുവാന്‍,നാഗം ധരിക്കുവാന്‍?
പ്രണയ സന്ധ്യ തുള്ളിതുളുമ്പുന്ന നിറങ്ങള്‍
എല്ലാം കറുത്ത വാവാകുവാന്
അറിയുകില്ല ഞാനിന്നു നിന് ചീന്തിയ
പഴയ കുപ്പായങ്ങള്‍ നോക്കിയിരിപ്പവള്‍
എവിടെ നിന്നു വരുന്നു ഈ പൂമണം,
പറയുവാന്‍ എന്റെ വിസ്മൃതി തേങ്ങിയോ?
കാവ്യമനോഹരമായ വരികള്‍ ...തുടരുക..
ReplyDeleteഎഴുതി മായ്ച്ചെഴുതിമായ്ച്ചെഴുതുക കവിതയില്‍
പുതിയ കതിരുകള്‍ വിരിയുവോളം.
കവിത നന്നായിട്ടുണ്ട്..
ReplyDeleteചില വരികള്‍ ആഴങ്ങള്‍ തേടുന്നു.. എഴുതുക തുടര്‍ന്നിനിയും..
അക്ഷരത്തെറ്റുകള്‍, ഹ് മം!!!!!!!!!!!!!!!