കുട്ടനും ചേട്ടനും തര്‍ക്കമായി,
തര്‍ക്കം മുഴുത്തപ്പോള്‍ ശണ്ഠയായി
ശണ്ഠ മുഴുത്തതു ഗുസ്തിയായി,
മുത്തശ്ശിയെത്തി മധ്യസ്ഥയായി..
തര്‍ക്കമെന്താണെറിഞ്ഞീടുകില്‍,
മൂത്തവന്‍ മാവാണോ അണ്ടിയാണോ?
അച്ഛനും അമ്മയും ചിരിച്ചീടുന്നു,
അത്ഭുതം കണ്ടങ്ങു നിന്നിടുന്നു.
തൊണ്ണൂറു താണ്ടിയ മുത്തശ്ശിയോ
തെല്ലൊന്നു ശക്തിയായ് ഊന്നി നിന്നു .
തര്‍ക്കത്തിനപ്പോള്‍ വിരാമമായി..
ഭൂമിയിലാദ്യമായി മാമരങ്ങള്‍,
ആ മട്ടില്‍ തന്നെ സൃഷ്ടിച്ചു ദൈവം ..
വീണ്ടും മരങ്ങളുണ്ടാകുവാനായ്,
കായ്കള്‍ സൃഷ്ടിച്ചു പിന്നെ അവന്‍..
ചേട്ടനും കുട്ടനും കേട്ട് നിന്നു
പിന്നെ അവരും ചിരിച്ചു പോയി..
ഒരു ചെറിയ ചിരി ചെറുതിനും വരുന്നുണ്ട്.
ReplyDeleteവഴക്കിന്‍റെ കാരണം ഓര്‍ത്തല്ല; മറിച്ച്.... ഇത്ര രസകരമായി, ഒഴുക്കോടെ ചൊല്ലുവാന്‍ പറ്റുന്ന കവിത വായിച്ചിട്ട്.
കഴിവുണ്ടെന്ന് തെളിയിക്കുന്ന ഒരു പോസ്റ്റാണിത്. ആശംസകളും അഭിനന്ദങ്ങളും :)
എഴുത്തിനിടയില്‍ സമയം കിട്ടുമെങ്കില്‍ ചെറിയ ബ്ലോഗുകളോ, കവിതകളോ വായിക്കാനും അതിന്‍ ഒരു അഭിപ്രായം പറയുവാനും ശ്രമിക്കുക. എങ്കില്‍ മാത്രമേ മറ്റ് വായനക്കാര്‍ക്ക് അതിലൂടെ ഈ ബ്ലോഗില്‍ എത്തിചേരാന്‍ സാധിക്കൂ. നല്ല സൃഷ്ടികള്‍ സ്വന്തമാക്കിവച്ച് അഹങ്കരിക്കാതെ, മറ്റുള്ളവര്‍ക്കും വായിക്കാന്‍ അവസരം നല്‍കൂ :)
അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കാണിക്കുന്ന വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കുന്നത് നന്ന്. ഒരിക്കല്‍ പറഞ്ഞിരുന്നു.
ReplyDeleteഅറിയാതെ ആണെങ്കില്‍ ഇത് വഴി പോയാല്‍ മതി.
ഡാഷ്ബോര്‍ഡ് --->> ക്രമീകരണങ്ങള്‍----->>അഭിപ്രായങ്ങള്‍----->>> അതില്‍ “അഭിപ്രായങ്ങള്‍ക്കുള്ള വാക്ക് തിട്ടപ്പെടുത്തല്‍ കാണിക്കണോ?“ എന്നുള്ളത് “അല്ല” എന്നാക്കുക
ആവശ്യം കഴിഞ്ഞാലിത് ഡിലീറ്റിയേക്ക്.