Jun 22, 2011

ശാപം ..!!


കാല്‍ തെന്നി വീഴുന്ന കൌമാരമേ,പൊന്പുലര്‍-
വേളകള്‍ കാണാന്‍ കഴിയാത്ത ശാപമേ !
ഏതോ ലഹരിതന്‍ കട്ടി പുകച്ചുരുള്‍
തീര്‍ക്കും കനലില്‍ കുരുക്കുന്ന ജീവിതം,
നാടിന്റെ നെഞ്ചിലെ തീക്കനലായമ്മ
നെഞ്ചില്‍ കനക്കും കിനാവറിയാത്തവന്‍ ..
തകരുന്നോരമ്മതന്‍ നിര്‍മ്മല സ്വപ്‌നങ്ങള്‍
ചിതറുന്നിതാ വിണ്ണില്‍ എല്ലാ മുഖത്തിലും .
പെറ്റമ്മ കരയുന്നു, പോറ്റമ്മയാം നാടും
തെറ്റുന്നു രാഗവും ഓമനത്തിങ്കളില്‍.
ഗദ്ഗദം പൊട്ടിത്തെറിച്ചു വിതുമ്പവേ
എതോരാര്‍ത്ത സ്വരമയമാകുന്നു,ഇവ -
നാടിന്‍റെ നാഡികളില്‍ ആടി മയങ്ങുന്നു
തകരുന്നൊരായിരം നാടിന്‍ പ്രതീഷകള്‍,
തളരുന്നു ആയിരം കൌമാര സ്വപ്‌നങ്ങള്‍,
ഇരുളടഞ്ഞാഴ്‌ന്നു പോവുന്നോരീ കനവുകള്‍
വിരിയുമോ കാലത്തിന്‍ നവ്യ തേജസ്സിനായ് ??
പോരുക നാടിന്‍റെ നല്ല സ്വപ്നങ്ങളെ ഗുഹാ -
വാതില്‍ തുറന്നു നാളെയുടെ പുലര്‍വേള കാണുക

3 comments:

  1. ശാപങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്ന നല്ല നാളെകള്‍ നമുക്ക് പ്രത്യാശിക്കാം
    ലഹരികള്‍ ആദ്യത്തേതുപോലെ കൌമാരങ്ങളില്‍ കടന്നുവരുന്നില്ലെന്നാണ് തോന്നുന്നത്.

    വാക്കുകളും വരികളും നന്നായിട്ടുണ്ട്.
    ആശംസകള്‍!

    ReplyDelete
  2. ...വാതില്‍ തുറന്നു നാളെയുടെ പുലര്‍വേള കാണുക..!

    കവിത ഇഷ്ട്ടപ്പെട്ടു.
    നല്ല ഒഴുക്കോടെ വായിക്കാന്‍ പറ്റുന്നു.
    അതുതന്നെയാണ് കവിതയുടെ സുഖം.
    ഒത്തിരിയാശംസകള്‍...!
    http://pularipoov.blogspot.com/2011/05/blog-post.html

    ReplyDelete
  3. നല്ലൊരു നാളേയ്ക്കായ്‌ പ്രതീക്ഷകള്‍ പുലര്‍ത്താം.
    മുത്തുമണീ..കവിത നന്നായി, ചിത്രവും..:)

    ReplyDelete