Jul 25, 2014

സ്മൃതി




ഇനി മൌനത്തിന്‍ ശ്രുതിയിലനേകം
സ്മൃതികള്‍ വീണ്ടുമുണര്‍ത്താന്‍,
പ്രിയമെന്‍ സ്നേഹത്തംബുരുവാല്‍
ഞാന്‍,പഴയൊരു ഗാനം പാടാം..
മണ്ണില്‍ വീണ മഴതുള്ളികള്‍ക്കൊ- 
ണ്ടൊരു പൂവില്‍ ചിരിയണിയാന്‍ ,
നിറദീപങ്ങള്‍ തൂകും പ്രഭയാല്‍ 
നടയില്‍ വന്നവന്‍ നില്‍ക്കെ,
അരയാലിലകള്‍ ആയിരമായിരം
ആടിയുലഞ്ഞു ചിരിക്കെ,
നിറസന്ധ്യയിലായ് പൂത്ത കടമ്പുകള്‍
കരളില്‍ കനവു നിറയ്ക്കേ..
പ്രണയം വരികളിലാകെ നിറഞ്ഞു 
നിറങ്ങള്‍ ചാര്‍ത്തി പതിയെ,
മറുമൊഴി കേട്ടുത്തളര്‍ന്നു മനവും,
മിഴികളില്‍ നനവ്‌ പടര്‍ന്നു..
അറിയുകയില്ലീ പ്രണയിനിയിവളെ
അകതാരില്‍ അവനിതുവരെയും.

കഥകള്‍ പലതുമറിഞ്ഞില്ലിവളും,
ഇനി കരയുവതെന്തിനു വെറുതെ ?
മൂകവിഷാദച്ഛായയില്‍ കനവുകള്‍ 
ഋതുഭേദങ്ങളിലലിഞ്ഞു 
ഇരുളിലടിഞ്ഞു തകര്‍ന്നയീ കോവിലില്‍ 
പ്രണയം അനര്‍ഥമാകുകയല്ലോ................

8 comments:

  1. മുത്തുമണിപോല്‍ കവിത മനോഹരം!

    ReplyDelete
  2. ഇവ്ടേം കട പൂട്ട്യാ? ഏഹ്. ഇങ്ങ്ട് വന്നെ.ഹും

    ന്നാ പിന്നെ ആ തൂലിക പൊടിതട്ടിയിങ്ങ് എടുക്ക്വല്ലെ...! 

    ReplyDelete