മാനത്തു മിന്നുന്ന താരകളെ
താഴേക്ക് നോകുന്നതെന്തിനാണ് ......??
പുഞ്ചിരിക്കുള്ളില്‍ വിഷമെഴുന്ന
നാടാണിതിങ്ങോട്ടു പോരരുതെ ....
ദൂരെയാ നീലിമക്കുള്ളില്‍ നിന്നും
നോക്കി ചിരിച്ചു കൊള്‍ക മാത്രം
ക്ഷീര പഥങ്ങള്‍ മടുത്തു പോയോ ?
താഴ്മയില്‍ ഉന്നതി എന്നു വച്ചോ ?
നീരദം വിടിങ്ങു പോന്നിടല്ലേ
വേലികള്‍ തന്നെ വിളവുതിന്നും
നാടാണിതിങ്ങോട്ടു പോരരുതേ
No comments:
Post a Comment