Dec 11, 2010

കൂട്ട് !!

കൂട്ട് !!

നിഴല്‍കരങ്ങളില്‍ നിനക്കു നീട്ടുവാന്‍
നനുത്ത നൊമ്പരം വിടര്‍ന്ന പൂക്കളോ?
കരള്‍ത്തടങ്ങളില്‍ കനത്തു നോവുമെന്‍
വ്യഥ കിനാക്കള്‍ തന്‍ വ്രണിതതാരമോ?

കരങ്ങളില്‍ കത്തിയുരുകുമോര്‍മതന്‍

തിരിവിളക്കു നീ കൊളുത്തി വയ്ക്കുക!

തണുത്ത രാത്രി തന്‍ ഇരുള്‍പഥങ്ങളില്‍
നിനക്കു കൂട്ടിനായ്‌ കുറുകുമോര്‍മയില്‍
കറുത്ത വാവിലും വിരുന്നു ഞാന്‍ വരും!

1 comment:

  1. വിരഹം എന്തെ എന്ന് ചോദിക്കുന്നില്ല എന്നാലും ഒന്നോര്‍ക്കുക വിരഹം ഞാന്‍ എഴുതുപോള്‍ മാത്രമെന്തേ ചോദ്യങ്ങള്‍ വരുന്നു

    ReplyDelete