Jul 16, 2011

കൂട്ടുകാരന്‍
മിഴികൂമ്പി നാണിച്ചു കരളിന്റെ കോണിലായി
ഒരു മുല്ല മൊട്ടിട്ടു കൂട്ടുകാരാ..
വഴിവക്കില്‍ വച്ചു നാം കണ്ടപ്പോഴോക്കെയും
മിണ്ടാട്ടമില്ലൊരു നോട്ടമില്ല.
മഴപെയ്തുതോര്‍ന്നൊരു പായല്‍ പരപ്പിലും
പരിചയകേടിന്‍ വഴുക്കലന്നു.
വെയിലാറി നില്‍ക്കുന്ന സന്ധ്യ നീട്ടി തന്നു
കനക മൈലാഞ്ചി ചെപ്പെനിക്ക്.
ഒരു നാട്ടിലെങ്കിലും ഇരുവീടിലെങ്കിലും
ഒരു വഴിയിലെന്നറിഞ്ഞതില്ല.
കദന രാഗങ്ങളെ പാടി പുകഴ്ത്തുന്ന
കരിമഷി എഴുതിയ നായിക ഞാന്‍.
നിന്റെ തൂലിക തുമ്പിലെ വരികളോ
അനുഭൂതിയേകും മഴ ചാറ്റല്‍ പോലെ
അറിയാമെനിക്കു നീ കാണുന്ന സ്വപ്നവും
അനുരാഗ മധു നിറക്കാനുള്ള ഭാവവും.
കരളിലായി മോട്ടിട്ടിഴചേര്‍ന്ന വല്ലികള്‍
നിഴലാണ്‌ നിദ്രയില് കൂട്ടാണ് .
ഒരു ചെറു കാറ്റായി നിശീഥിനിയില്‍
വന്നു തഴുകുന്ന കുളിരാണ്,ഓര്‍മ്മയാണ്.
മുറ തെറ്റി മുന്നിലെത്തും കനവേ,
നിന്നെയും കാത്തു ഞാൻ   നില്പുണ്ടേ...

7 comments:

  1. നല്ലൊരു കവിത. ഇഷ്ടമായി

    ReplyDelete
  2. കവിത എന്നതിനേക്കാള്‍ നല്ലൊരു പാട്ട്. അങ്ങനെയാണ് അനുഭവപ്പെടുന്നത്.
    നല്ലത്. ആശംസകള്‍!

    അവസാനത്തെ ഒറ്റ ഒരക്ഷരം (ണ്ടേ) ഈണത്തില്‍ ചേരണില്ല
    കാത്ത് നില്പൂ. അതാണ് ഭംഗിയെന്ന് തോന്നി

    ReplyDelete
  3. നന്ദി സുഹൃത്തേ

    ReplyDelete
  4. കൊള്ളാലോ..കുട്ട്യേ..നന്നായ് ...

    ReplyDelete
  5. മനോഹരമായ കാത്തിരിപ്പ്...നന്നായി എഴുതി...

    ReplyDelete
  6. ചൊല്ക്കവിതയ്ക്ക് പറ്റിയ ഈണമുണ്ട് എല്ലാ കവിതകളിലും അതിന്റെ രഹസ്യം ഒന്ന് പറഞ്ഞു തരുമോ ?

    ഇഷ്ടായി ആശംസകള്‍ ... :))

    ReplyDelete