കൂട്ടുകാര്‍
തമ്മിലറിയാതെ മധ്യാഹ്ന വേളയിലിത്തിരിതണല് േതടിയീ മരച്ചോട്ടില്‍ നാമെത്തവേ....മിഴികള്‍ നനയുന്നുവോ ?
എന്നും നാം ഒരുമിച്ചുപാടിയപാട്ടിന്റെ
ഈണം വീണ്ടുമുണരുന്നുവോ ?
അകലെ നിന്നെത്തുന്ന വാഹനം നോക്കി നാം
അറിയാതെയറിയാതെ കാതുനിന്നീടവേ
ഇരുവഴിക്കാണു നാം യാത്ര എന്നാകിലും
ഇരുവഴിക്കായിരുന്നെന്നുമീ യാത്രയെ-
ന്നറിയുമെന്നാകിലും ഈ നിമിഷങ്ങള്‍-
തന്‍ മധുരവും നീറ്റലും നുകരുക നാമിനി .
അകലങ്കളില്‍ നിന്നോരാരവം വണ്ടിക-
ളണയുന്നുവോ ?നമ്മള്‍ പിരിയുന്നുവോ?
വീണ്ടും സന്ധ്യയിലേതോ വിദൂരമാം -
പ്രിയഭൂവില്‍ വന്നെതുമെന്നു നിനച്ചുകൊ-
ന്ടിനി നാം ഇരുവഴിയിലൂടെ മടങ്ങുക !!
വൃത്തവും അര്‍ത്ഥവുമുള്ള വരികള്‍
ReplyDelete:)
ReplyDeleteഅക്ഷരത്തെറ്റുകള്‍ കുറയുന്നുണ്ട്..
കവിതയ്ക്കീണം, പഴയത് പോലെ..
ഇഷ്ടമായി..
തമ്മിലറിയാതെ മധ്യാഹ്ന വേളയിലിത്തിരി
ReplyDeleteതണല്‍ േതടിയീ മരച്ചോട്ടില്‍ നാമെത്തവേ....
good .
Good one :)
ReplyDeleteകൂട്ടുകാര്‍ - പല വഴികളില്‍ നിന്ന് വന്ന് ഒന്നായി ഒരു മനസ്സായവര്‍ പെരുവഴിയില്‍ നിന്നിരുവഴികളിലേക്കുള്ള വേര്‍പിരിയല്‍
ReplyDeleteവരികളും നന്നായിട്ടുണ്ട്.
ആശംസകള്‍!
തമ്മിലറിയാതെ--- മിഴികള്‍ നനയുന്നുവോ---ഇത് രണ്ടും പരസ്പര വിരുദ്ധമായി വരുന്നതല്ലേ. ആണോ?
അക്ഷരതെറ്റ് അറിവില്ലായ്മ അല്ല, അശ്രദ്ധകൊണ്ടാണെന്ന് വ്യക്തം.
സന്തോഷസൂചകമായി മിഴികള്‍ നിറഞ്ഞതാ
ReplyDelete