Mar 18, 2012

വിടെയും തീരാത്ത പാതതന്‍ ഓരത്തെ
പാതിര ചില്ലയും പൂത്തുലഞ്ഞു.
ആത്മഹര്‍ഷത്തിന്റെ പാചകശാലയില്‍
പുകയുടെ മണ്ഡപം പണിതുയര്‍ന്നു.
എവിടെയും മറയാത്ത സ്മരണതന്‍ പുഞ്ചിരി
തെല്ലിടെ പിന്നെയും മിന്നലായ്.
മാനസശില്പിതന്‍ മനമതറിയാതെ
വിടരുമീ പുഷ്പവും വിളറിയെന്നോ?
വിട തരും വിങ്ങലിന്‍ മന്ദസ്മിതത്തിന്റെ
മന്ദാരപുഷ്പവും മണ്ണടിഞ്ഞു..

3 comments:

  1. പൂര്‍ണ്ണത വന്നില്ല..

    ReplyDelete
  2. കുഴപ്പമില്ല. എന്നാലും...എന്തോ..ഒരു..ഒരു..

    ReplyDelete
  3. മനോഹരമായ ഈണം ഉള്ള വരികള്‍ വായനയില്‍ തന്നെ സന്തുഷ്ടം :) പക്ഷെ ഒരു കവിതയിലെ ഇടയിലെ വരികള്‍ പോലെ ആയിപ്പോയിരിക്കുന്നൂ ഇത് :/

    ReplyDelete