Dec 20, 2010

മോഹം


ഒരു കൊച്ചുപൂവിന്റെ നേര്‍ത്ത മൌനത്തിലെ
കുളിരിടും ഈണമായ് തീര്‍ന്നുവെങ്കില്‍,

 പുലരിതന്‍ കുമ്പിളില്‍ കളകളം പാടുന്ന
കുയിലിന്റെ ഗാനമായി മാറിയെങ്കില്‍,

അതു കേട്ടൊഴുകുന്ന പുഴയുടെ തീരത്തെ

 കുളിരിടും പുല്‍ നാമ്പായി മാറിയെങ്കില്‍ ,
വാര്‍മഴവില്ലിന്റെ ചാരുതയേന്തുന്ന
 

ഒരു ചിത്രശലഭമായി പാറിയെങ്കില്‍ ,
 അറിവിന്റെ വെണ്മ ചൊരിയും നിലാവായ്  
ഇരുളിന്റെയുള്ളു തഴുകിയെങ്കില്‍ ,
ആ നിലാവിന്റെ ചിരിയില്‍ വിളങ്ങുന്ന

 ഏകാന്തതാരമായി മിന്നിയെങ്കില്‍, 
നിറയുന്ന ഈ മോഹങ്ങളെല്ലാംപതുക്കെ
വ്യഥ തന്റെ മാറോടു ചേര്ന്നു പോയാല്‍ ...
വെറുതെ കരയുവാന്‍ എന്തിനീ

മോഹങ്ങളെ ഞാന്‍ നിറച്ചിടുന്നു?

Dec 15, 2010

ചെറുത്‌!!

മാമ്പഴക്കാലം അണഞ്ഞു
ചെമ്പകം പൂത്തു മനസ്സില്‍...
മൂവാണ്ടന്‍ കായ്ചിരിക്കുന്നു
മൂത്തു പഴുത്തു നില്കുന്നു....

ചേച്ചിയുമൊത്തു ഞാന്‍ ചോട്ടില്‍ -
കാത്തു നില്‍കുന്നൊന്നതു വീഴാന്‍ ..
വായിലോരായിരം കപ്പ-

ലോടിത്തുടങ്ങിയ പോലെ ...

കൈ എത്തുമായിരുന്നെങ്കില്‍
അതൊക്കെ ഞാന്‍ കൈക്കലാക്ക്യേനേ ...
എന്നാലിതെന്തൊരു പൊക്കം
എന്നാല്‍ അസാധ്യമപ്രാപ്യം....

അണ്ണാറക്കണ്ണനും കാക്കേം
കണിറുക്കുന്നു മുകളില്‍.....
കണ്ണും തുറിച്ചിങ്ങ് ചോട്ടില്‍
നില്കുവാന്‍ മാത്രമീയുള്ളോള്

Dec 11, 2010

കൂട്ട് !!

കൂട്ട് !!

നിഴല്‍കരങ്ങളില്‍ നിനക്കു നീട്ടുവാന്‍
നനുത്ത നൊമ്പരം വിടര്‍ന്ന പൂക്കളോ?
കരള്‍ത്തടങ്ങളില്‍ കനത്തു നോവുമെന്‍
വ്യഥ കിനാക്കള്‍ തന്‍ വ്രണിതതാരമോ?

കരങ്ങളില്‍ കത്തിയുരുകുമോര്‍മതന്‍

തിരിവിളക്കു നീ കൊളുത്തി വയ്ക്കുക!

തണുത്ത രാത്രി തന്‍ ഇരുള്‍പഥങ്ങളില്‍
നിനക്കു കൂട്ടിനായ്‌ കുറുകുമോര്‍മയില്‍
കറുത്ത വാവിലും വിരുന്നു ഞാന്‍ വരും!

നിര്‍വൃതി !!!



നിര്‍വൃതി !!!

തൂമഞ്ഞിന്‍ തീര്‍ത്ഥത്തില്‍ മുങ്ങികുളിച്ചോരാ
തുമ്പകളാരെയോ കാത്തു നിന്നു,
തുമ്പതന്‍ സ്വപ്നത്തെ ഓമനിക്കാന്‍ ‍ ഒരു
പൊന്നോണ തുമ്പിയും വന്നതില്ല.
ഊഷ്മള സ്നേഹത്തിന്‍ കുഞ്ഞിളം കൈകളാല്‍
മെല്ലെ തലോടി അടര്‍ത്തിയില്ല,
നിര്‍വൃതി പുണരുന്ന പൂവട്ടിയിലൊരു
താരാട്ടില്‍ മുങ്ങി മയങ്ങി നിന്നു,
പിന്നെയേതോ വളയിട്ട കൈകളാല്‍
പൂക്കളമായി ഒരുങ്ങി നിന്നു .
നീറും കിനാവുകള്‍ താങ്ങുവാന്‍ വയ്യാതെ
മണ്ണില്‍ അനാഥയായി വീണു തീര്‍ന്നു,
പൂപൊലി കേള്ക്കാതെ പൂക്കളം തീരാതെ
സ്വപ്നങ്ങള്‍ മണ്ണില്‍ ലയിച്ചു ചേര്ന്നു. .

Nov 30, 2010

മിന്നുന്ന താരങ്ങള്‍

മാനത്തു മിന്നുന്ന താരകളെ
താഴേക്ക്‌ നോകുന്നതെന്തിനാണ് ......??
പുഞ്ചിരിക്കുള്ളില്‍ വിഷമെഴുന്ന
നാടാണിതിങ്ങോട്ടു പോരരുതെ ....
ദൂരെയാ നീലിമക്കുള്ളില്‍ നിന്നും
നോക്കി ചിരിച്ചു കൊള്‍ക മാത്രം
ക്ഷീര പഥങ്ങള്‍ മടുത്തു പോയോ ?
താഴ്മയില്‍ ഉന്നതി എന്നു വച്ചോ ?
നീരദം വിടിങ്ങു
പോന്നിടല്ലേ
വേലികള്‍
തന്നെ വിളവുതിന്നും
നാടാണിതിങ്ങോട്ടു പോരരുതേ

Sep 10, 2010

മടക്കയാത്ര

ഇനിയില്ല ഇന്നലെകളിലേക്കു മടക്കയാത്ര .
ഇവിടെ നിന്നും തുടങ്ങുവാനും അസാധ്യമല്ലോ
ഇനിയില്ല തുടര്‍ച്ചയും ഒടുക്കവും ഇന്നിനി
ഈറനണിയിക്കാം കണ്ണുകളെ
ചിരി തൂകി നില്കുവാന്‍ ചിന്തകളും,
പൊഴിയുവാന്‍ നില്‍കുന്ന കണ്ണുനീരും ,
വിടര്തുന്നതില്ല മറ്റൊരു വസന്തവും ഹാ..
ഇനിയും
തുടക്കവും ഒടുക്കവുമുണ്ടോ?

Aug 16, 2010

വിട


ഒരു നിത്യ കുസുമേമ നിത്യ വസന്തമേ
ഒരു ദളം എന്തേ കൊഴിഞ്ഞുപോയി?
അറിയുന്നു
ഞാന് നിന്റെ മുന്പില്‍
വിരിഞ്ഞൊരാ
മോഹങ്ങളൊത്തിരി നഷ്ടമായി ...
ഓര്‍ത്തുവോ നീ എന്നെ ഓര്‍മ്മകള്‍ പൂക്കുമാ
വാകച്ചുവട്ടില്
തനിചിരിക്കെ ?
ഒരു പാട് നാവുകള്‍ എന്നോട് മന്ത്രിച്ച
യാത്രാമൊഴിയായി നീയും പോകുകയാെണ്കിലും ,
ഒരു ദിനം വീണ്ടുമീ ഏകാന്ത വീഥിയില്‍-
നാം
കാണാതിരിക്കുകയില .
ആശ്വാസേമകുവാന്
ആകില്ലോരികലും,
ആശംസികാനായ് വരുമൊരുനാള്‍ ..................!!!

Jul 25, 2010

മൌനം

ന്റെ മൌനാക്ഷരങ്ങള്കു ജീവേനകുവാന് ആവില്ലോരിക്കലും....

മുഗ്ദമാംഎന്റെ ജീവനാളങ്ങളില് ,വൃര്ഥമാം എന്‍ അര്ഥഭാവങ്ങ്ളില്
വന്‍നീടുമൊരു സ്പന്ദനം ,
എനിക്ക് എഴുതുവാന്‍ അകില്ലോരികലും.
ഏകയാകുന്നു ഞാന് ഈ വഴിത്താരയില്‍ ,തൂലികെകഴുതുവാന് ആകില്ല ആ
വദന.
മോഹങ്ങളെല്ലാം ചജ്ലതയില് അമരുന്നു ,
വാകുകള്‍കു അറിയില്ല
അവ മൊഴിയുവാന്‍ .
പാടുവാന്‍ ഗാനമോ ,താളമോ ഇല്ല .
മുത്ത്‌ പോലെ ചിതറി പൊലിയുന്ന കണുനീര് മുത്തിന് മാത്രം എന്‍ നൊമ്ബരം അറിയാം.


Jul 20, 2010

ൈദവം

ന്റെ ജീവ്നെന്റ സത്യമാണവര് എന്െറ അച്ഛനും അമ്മയും.
കരയാന്
,ചിരിക്കാന്‍,പറയാന്‍ പഠിപ്പിച്ച പനിനീര്പൂക്കളാണവര്.
കയില്‍ ഒരുമ്മയും കാലില്‍ കൊലുസുംകമ്മലുമണിഞു തന്നവര്‍ .
കവിളില്‍
നറുകില് തേലാടലും നല്‍കി താരാട്ടു പാടി ഉറക്കിയവര്‍ .
കള്ളം പറഞ്ഞാലോ കൊള്ളുന്ന നാലടി കരയുവാന്‍ എനിക്ക് ഉപകാരമാകും .

കണ്ണുനീരിനുപ്പും
കരിമ്ബിന്‍ സ്വാദുമറിയിച്ചവര് ,

കാത്തു
രക്ഷിപ്പു എന്നും എെന്ന്‍ .
കത്തുന്ന വാകുകള്‍ ശരം പോലെ അവര്‍കു ചില
നരം കാററിേനകാള് വഗത്തില്‍ ഏെറ നല്‍കി.
അല്‍പ നേരത്തേക്ക് മാത്രെമനാകിലും പോള്ളീടും പിെന്ന അതു എന്‍ മാനേസ .

എങ്കിലും
അച്ഛനമ്മമാര്‍ പോറുക്കുെമന്നോടു എന്നെ അവര്‍ തഴുക്കീടും,ഒരിളം കാറ്റു പോലെ .

ഇല്ലില്ല നാളെക് ഞാനിതു ചെയില്ല എന്ന് തൂലികയാല്‍ മനസ്സില്‍ കുറിചീടുമേപ്പാള്.
എന്നുടെ കോപം അവര്കല്ലാതെ ഞാനാര്കു പങ്കു വക്കും ?
ലാളനയും,വാത്സല്യവും എനികല്‍ലാതെ അവരാറ്കു പങ്കു വക്കും?
അവര് എന്‍ ൈദവമാണ് ,ശക്തിയാണ്,അവരാണ് അഖിലവും അറിവും .


Jul 5, 2010



നിറമുള്ള കനവുകള് മൊട്ടിട്ട പിഴവുകള് തന് പാടം.
മുളയിെല നുള്ളികളയുവാന് ആയിരം കനവുകള് പൂവിട്ട പാടം .
സ്മരണകള് തന് മധുതോപ്പില് മൊട്ടിട്ട
വള്ളികള് മണമുള്ള പൂക്കളതല്ല,നിറമുളളവയുമല്ല .
എങ്കിലും കുസുമങള് ഞാന് നട്ടു വളര്ത്തി.
നിഴലായ് അവയുടെ നനുത്ത സ്പര്ശം എപേപാഴുമെന്നെ പിന്തുടര്നനു.
നുണയുവാന്‍ അവതന്‍ മധുകുടം ചുണ്ടോടു ചേര്തു ഞാന് ,
വീണു തകര്നു അവ ഒഴുകി നിലത്തു.
ആദ്മഗതം ചെയ്തു ഞാന്‍ ,അത് എനിക്കുള്ളതല്ല ..
എന്‍ ചുണ്ടുകളുക്‍ ഉള്ളതല്ല ...

Jul 3, 2010

ജീവിത വീഥി


ജീവിത വീഥിയില്‍ ഏകയായ് യാത്ര തുടരുന്ന നേരം ,
വന്നൊരു നേര്‍ത്ത തെന്നലായ് അന്നു നീ ,മെല്ലെ എന്‍ ഹൃദയതടത്തില്.
ഇരുളില്‍ നേര്‍ത്ത പ്രകാശമായ് അന്നു നീ,
ഇനിയു മോര് സന്ദ്യയെ
സ്വാഗതം ചെയ്തു നീ ,
അറിയുന്നു നീഎന്റെ പൂതോപിലെ മണമുള്ള മന്ദാരപുഷ്പമെന്നു .
ഒരു മന്ദസമിതമായ്ന് എന്‍ ഹൃത്തടത്തില്‍ വീണ്ടുമുണരുന്ന മലരനെന്നു..
നിന്കായ്‌ മാത്രമാണീ രാഗവല്ലികള്‍ പോഴികുന്നെതേനാര്കുക വീണ്ടും,
വെറുതെ മൊഴിഞ്ഞ വാകുകള്‍ ഓരോന്നും പറയുവാനെന്തോ മടിച്ചു.
ഒരു നാള്‍ നീയും കൊഴിഞ്ഞുപോം എനില്‍ നിന്നറിയാമെത്നാകിലും
പിരിയാതെ ഇരിക്കുവാന്‍ ഞാനൊരു പ്രാര്‍ഥന ദീപം കൊളുതിവക്കാം............................!

Jul 2, 2010

ചിത്തം

കരളില്‍ ഒതുങ്ങാത്ത വരകളത്രെയും വ്യഥ വരച്ചിടുന്നു വര്നചിത്റങളായ് ,ഒരു പവിഴചെപ്പിലായ് ..
മറയുന്ന സൂരിയന് സന്ദേയാതുവനുണ്ടൊരു കവിത .
മധുരമാം സംഗീതം പാടുന്ന കുയിലിനു ഇണയോട് മൂളുവാനുണ്ടൊരു കവിത .
വിടരുന്ന മലരുകള്‍ നോക്കി കൊതിക്കുന്ന ശലഭത്തിനു താളമയുണ്ടൊരു കവിത .
വൃത്തമുണ്ടോ ,അര്‍ത്ഥവൃതങ്ങളുണ്ടോ ഇത്നെന്നറിയില്ല.
എങ്കിലും എന്‍ വിരല്‍ വെറുതെ കുറിച്ചിടുന്നു,
കുസുമങ്ങള്‍ വിരിചിടുന്നു!!!



Jun 26, 2010


മൃതി






രണമേ
കാത്തു കിടപ്പു ഞാന് നിന് മുന്പില്,
എടുക്കുവിന്‍ ,എന്നോടടുക്കുവിന്.
എത്ര നാള് കാത്തു കിടപ്പു ഞാന് നിന് മുന്പില്
നിന് ദാമം എന് കണ്ഠനാളിയില് വീഴുവാന്ന് .
ഇടവേളയില്‍ എന്െറ നിദ്രയില് വന്നൊന്നു -
തട്ടി ഉണര്‍ത്തി
നീ,കൊണ്ടു പോയീടുക .
ഇല്ലില്ല തടുകില്ല ഞാനിന്നു ,
വഞ്ചക ലോകത്തില് നിന്നു-
മെന്നെ
രക്ഷിക്കുവാന്‍ .
എന്റെ സ്വപ്നത്തില് വന്നെന്നെ
തഴുകി
, തഴുകിഉറക്കുക .
നിദ്ര പിരിയാതെ എന്റെ ശരീരവും
ആണ്ടു
കിടക്കുന്ന കാഴ്ചയും കാണുക .
മായയില് എല്ലാം മറയ്ക്കുന്ന മിത്രമായി,
മായാത്ത ലോക്േമ എന്നെ എത്തികു നീ .
ഇല്ലില്ല നീ വരികയില്ലെന്തു-
കൊണ്ടു എന്‍ പ്രിയ മിത്രേേമ ?
ഒരു നാള്‍ നീ എന്െെറ മുന്നില്‍ വനീടുമ്പോള്‍
മറു
വാമൊഴി മാററുരകാെത നില്കും ഞാന്..............!

മറ്റൊരു ലോകം



പോകുന്നു ഞാന്‍ എന്റെ കൂടുകാരേ !
പോകുന്നു ഞാന്‍ മറ്റൊരു -
വിശാലമാം
ലോകത്തേക്കു.
എപ്പോഴും എപ്പോഴും മാടിവിളികുന്ന
സ്വപ്നങളുെളളാരാ ലോകത്തേകു .
അയുസിന്റെ വലിപ്പമില്ലായ്കയില് ,
തളര്ന്നുപോയ്വരുളളൊരാ
ലോകത്തേക്കു .
ആഗ്രഹമില്ലതവര്കായിരിക്‍കാം പ്രതീക്ഷികാ-
തവിടെക്കു സ്വാഗതം.

അറിയില്ല എന്നാണ് വരികെന്റെ ഊഴം,
അന്ദ്യ നാള്‍ എന്നണയുമെന്നറിയില്ല .........

അന്തരമെത്രെയോ വെമ്പുന്നു നിനകായ്‌ ,
ആ ദിനം എന്ന് വരിക്ന്നു കാത്തിരിക്കുന്നു ഞാന്‍ ..
ദാനമായ്‌ നല്‍കാം എന്‍ ജീവിതം നിന്കായ്‌ .
ആരോെകയോ നെടുവീര്പിടുംപോഴും ,
ആരോകെയോ
കണീരൊഴുകുംപോഴും

കാഴ്ചകള് എല്ലാം വര്ജികുക ,അമോദതോടെ കൊണ്ടു പോയീടുക .......... !!!

Jun 23, 2010

Mounaksharangal*..........!







മണ്ണിെന പുല്‍കുന്ന ഇളം വെയില്‍......
പ്രകൃതി തന്‍ സ്േനഹ പ്രകാശങെള ,ആത്മാവിന്‍ പുസ്തക താളുകെള .........