Jun 12, 2011

പിന്നിട്ട വഴികള്‍ !!


എന്‍ സ്മൃതി പഥങ്ങളില്‍ ചിതറുന്ന തൂവലുകള്‍
ഒന്നിച്ചെടുതെന്റെ ചിറകാക്കി മാറ്റിെയന്
പിന്നിട്ട വഴിയിലെ പച്ചപ്പു കാണുവാന്‍
അസ്തമിക്കും മുന്പു യാത്രയാകുന്നു ഞാന്‍.
ഉദയത്തിലായിരം ശംഖൊലി കേള്ക്കുവാനു-
ണ്മതന്‍ കിളിനാദം ഒന്നിച്ചു കേള്കുവാന്‍,
പല പല പൂവുകള്‍ വിടരുന്ന കാണുവാന്‍ അതില്‍ ,
കുളിരിടും കാറ്റിന്റെ നറുമണം നുകരുവാന്‍
ചെമ്മണ്‍ വഴിയിലൂടുച്ചിയിലര്‍ക്കന്റെ
ഉല്കട താപവുമേറ്റി നടക്കവേ ,
കുന്നിന്‍ മുകളിലെ വെണ്മുകില്‍ കൈകളാല്‍
വെള്ള പുഷ്പങ്ങളെ ഹൃത്തില്‍ വിടര്‍ത്തി ഞാന്‍
ഒടുവിലീ പടി വാതിലെത്തി,ഒരു നിശ്വാസം വിടര്‍ത്തി...

May 14, 2011

ഉഴലുന്നു,അറിയുന്നു ..!!


ഒരു പാട്ടുഴലുന്നു,ഒരു കാറ്റില്‍ അലയുന്നു
ചിതറും മഴ നനയാതെ,ജനലൊക്കെ തഴുതിട്ടു .
മണ്ണിന്റെ മണം താനെ അറിയുന്നു എവിടെന്നോ ..
പുറമേക്കിനി വഴിയില്ല,പുറവാതില്‍ അടച്ചല്ലോ
പുറമെല്ലാം ഇരുളെന്നീ അകമേ നിന്നറിയുന്നു..
ഉലയാടും ഇലയെല്ലാം വീഴുന്നു, പറകുന്നു
മഴയാര്‍ത്തു ചിരിക്കുന്നു,മാനം അട്ടഹസിക്കുന്നു
മുറിയില്‍ ഇരുളകലാനായ് ഒരു തിരി കൊളുത്തി ഞാന്‍..
വെട്ടം നിറയുമ്പോള്‍ ,അകതാരില്‍ കുളിരുന്നു
തൊഴുകൈയാല്‍ നില്കുന്നു ,വഴിയേതെന്നറിയുന്നു
അകതാരില്‍ പകലിന്റെ പലപൂവുകള്‍ മൊട്ടിട്ടു ...

മയക്കം..!!


രു രാവിലന്നു ഞാന്‍ വെറുതെ ‍മയങ്ങാന്‍ കിടന്നു,
വ്യഥ പൂണ്ടുറക്കത്തിലാഴവേ മെല്ലെ
ഒരു കളവേണു ഗാനമോ കേട്ടു..
മധുരമാം ഗാനത്തില്‍ ആദ്യമായ്
ഞാനെന്റെ കരളിലെ ദേവനെ കണ്ടു..
ചിറകു മുളക്കാത്ത എന്നുടെ മോഹങ്ങള്‍
പുലരിതന്‍ കാലൊച്ച കേട്ടു ..
സന്ദാപ ,സന്തോഷ രാഗങ്ങള്‍ പാടുന്ന
പൊന്നിന്‍ വിപഞ്ചിക പോലെ,
കണ്ടു ഞാനെന്‍ ദേവനെ അന്നങ്ങു -
നല്ല ശശിലേഖ പോലെ,
പെട്ടെന്നുണര്‍ന്നു ഞാന്‍ ഞെട്ടിത്തിരിയവേ
കണ്ടില്ല ദേവനെയെങ്ങും...
എന്നുടെ കുഞ്ഞു മനസിന്റെ വേദന
ദേവ‍നറിഞ്ഞതുമില്ല...
പാടിപ്പതിഞ്ഞ കദനങ്ങളാലെന്റെ
മാനസം മുരടിച്ചുപോയി,
വാടിക്കരിഞ്ഞ മുഖത്തിന്‌ കണ്ണുനീര്‍
ചാലുകള്‍ തീര്‍ക്കുന്ന നേരം
വെറുതെ,കരയിക്കുവാന്‍ എന്തിനീ
കദന കിനാവുകള്‍ മാത്രം ??..!!

Apr 7, 2011

കരിഞ്ഞ കിനാക്കള്‍.....!!


കരിഞ്ഞ കിനാക്കള്‍.....!!



ഇവിടെയെങ്ങുമേ മീനമാസത്തിലെ
പൊരിവെയിലില്‍ കരിയുന്നു സര്‍വവും
നനുനനെ പൂത്ത സ്വപ്നം പടര്‍ന്നോരെന്‍
മനമെവിടെ എന്‍ ആത്മാവുമെങ്ങു പോയ്‌ ?
എവിടെയെന്‍ മിഴിമുന്നില്‍ ഞാന്‍ വച്ചതാം
പലവെളുത്ത കടലാസു പാളികള്‍?
എവിടെയെന്‍ കുഞ്ഞു പെന്‍സിലും,പേനയും
എഴുതുവാനൊരുകൂട്ടം കിനാക്കളും?
കരിപുരണ്ടുവോ മാമകരാഗങ്ങള്‍ ഒരു -
കഥമെനഞ്ഞുവോ മാമകചിത്തവും ?
എവിടെയെന്‍ കണ്ഠനാളത്തിലൂറിയ
ലളിതമാം ഗാനകല്ലോല വീചികള്‍?
മനമലിഞ്ഞൊന്നു പൊട്ടിച്ചിരിക്കുവാന്‍
മധുരസങ്കല്‍പ ഗോപുരങ്ങള്‍ കെട്ടി
നിഴലറിയാതെ ചാഞ്ഞു മയങ്ങുവാന്‍
കഴിവതില്ലയോ മറ്റൊരു നാളിലും??

Mar 12, 2011

കഠോരം..!!


ഇരുട്ട് മൂടിയ വഴിയിലൂടൊരാള്‍
ഇടവപാതിയില്‍ വരുന്നുവോ??
കതിര് ചായുന്ന വരമ്പിലൂടെ ഞാന്‍
പെരുത്ത കാലടി കേട്ടുവോ?
ഇടവഴിയിലെ തണലിടും ഞാവല്‍-
ക്കനി അഴുകിയ കറയുമായ്‌,
തൊടിയിലൂടെന്റെ പടികടന്നെത്തി
ഉയിരിന്‍ വാതിലില്‍ നിലകൊണ്ടു..
പരിചിതനാണെന്നിരിക്കിലും,
അതിഥിയല്ലയീ എനികൂ നീ
വിടപറയുന്ന വരവിതെന്തിനു
കരളില്‍ മോഹങ്ങള്‍ തഴുകവേ ??

എത്രെയോ ദൂരം..!!

എത്രെയോ ദൂരം..!!



കഥമോഴിഞ്ഞു വരുന്നു മൂവന്തികള്‍,
കവിതപാടിയുറക്കുന്ന രാവുകള്‍,
കുളിര്‍വിരലാല്‍ തഴുകും പുലരികള്‍,
കളകളറ്റതാം കര്‍മവിളനിലം..
പകുതിവെന്ത കരളിലെ കനവുമായി ,
മിഴിനീര്‍ വറ്റിയ ഇരുനയനങ്ങളാല്‍
ഇനിയുമെത്രെയോ ദൂരം നടക്കണം
കനിവു പൂക്കുന്ന തീരത്തിലെത്തുവാന്‍
വൃണിത പാദങ്ങള്‍ നീറുന്നു മാമകം..
മരണരോദനം ഏറുന്നു ദിക്കിലായ്
പഴയോരോര്‍മയായ് മങ്ങിപൊലിഞ്ഞുപോയ് -
പഴമൊഴികള്‍ തന്‍ ഉണ്മകളറ്റു പോയ്

Jan 5, 2011

ഗ്രാമം

പുലരും മുന്പെയെന്‍ കൊച്ചു ഗ്രാമത്തിന്‍
കുറുമൊഴി കേട്ടുണരും ഞാനെന്നും..

അകെലയാദ്യമായ് ഘടികാരം കണ-

ക്കൊരു കോഴി ഉണര്തുമെന്‍ ഗ്രാമം.

പുഷ്പദളങ്ങളില്‍ മഞ്ഞു പതിക്കവേ എന്തോ-

രനുഭൂതിയേകും നിറഞ്ഞ പുഞ്ചിരി

കുളിര്‍തെന്നല്‍ പുല്കെ ദളങ്ങള്‍ മര്‍മര-

പ്രണയശില്കാരം പൊഴിക്കും ഹ്ര്‍ദ്യമായി

ഒരു പറ്റം കാക്ക കുശുംബികളപ്പോള്‍

വഴക്കുവക്കും ആ വഴക്കിനും രസം,

ഇടയ്ക്കു പൂങ്ങുയില്‍ മധുരമായ് പാടും

ആ ശ്രുതിയില്‍ ചാഞ്ഞാടും ഒരു ചെറു പുഷ്പം.

മധു നിറച്ചൊഴുകുന്ന നല്ലോരരുവി തന്‍
കളരവത്തില്‍ മുങ്ങിടും ചെറുനാമ്പും,

മണിച്ചെപ്പ്‌ കിലുകിലുക്കി വണ്ണാത്തി

കിളികളവ്യ്ക്ത മധുരമായ് പാടും,

സ്വരങ്ങളാല്‍ വിരുന്നോരുകും പൊന്നുഷ
-
സ്സുണരുവാനായി നിറഞ്ഞു പ്രാര്‍ഥിച്ചും ,

പുലരുവാനായി കാത്തിരിക്കും നിലാവൊളി -

തൂകും എല്ലാ നിശയിലും ഞാനും...

Dec 20, 2010

മോഹം


ഒരു കൊച്ചുപൂവിന്റെ നേര്‍ത്ത മൌനത്തിലെ
കുളിരിടും ഈണമായ് തീര്‍ന്നുവെങ്കില്‍,

 പുലരിതന്‍ കുമ്പിളില്‍ കളകളം പാടുന്ന
കുയിലിന്റെ ഗാനമായി മാറിയെങ്കില്‍,

അതു കേട്ടൊഴുകുന്ന പുഴയുടെ തീരത്തെ

 കുളിരിടും പുല്‍ നാമ്പായി മാറിയെങ്കില്‍ ,
വാര്‍മഴവില്ലിന്റെ ചാരുതയേന്തുന്ന
 

ഒരു ചിത്രശലഭമായി പാറിയെങ്കില്‍ ,
 അറിവിന്റെ വെണ്മ ചൊരിയും നിലാവായ്  
ഇരുളിന്റെയുള്ളു തഴുകിയെങ്കില്‍ ,
ആ നിലാവിന്റെ ചിരിയില്‍ വിളങ്ങുന്ന

 ഏകാന്തതാരമായി മിന്നിയെങ്കില്‍, 
നിറയുന്ന ഈ മോഹങ്ങളെല്ലാംപതുക്കെ
വ്യഥ തന്റെ മാറോടു ചേര്ന്നു പോയാല്‍ ...
വെറുതെ കരയുവാന്‍ എന്തിനീ

മോഹങ്ങളെ ഞാന്‍ നിറച്ചിടുന്നു?

Dec 15, 2010

ചെറുത്‌!!

മാമ്പഴക്കാലം അണഞ്ഞു
ചെമ്പകം പൂത്തു മനസ്സില്‍...
മൂവാണ്ടന്‍ കായ്ചിരിക്കുന്നു
മൂത്തു പഴുത്തു നില്കുന്നു....

ചേച്ചിയുമൊത്തു ഞാന്‍ ചോട്ടില്‍ -
കാത്തു നില്‍കുന്നൊന്നതു വീഴാന്‍ ..
വായിലോരായിരം കപ്പ-

ലോടിത്തുടങ്ങിയ പോലെ ...

കൈ എത്തുമായിരുന്നെങ്കില്‍
അതൊക്കെ ഞാന്‍ കൈക്കലാക്ക്യേനേ ...
എന്നാലിതെന്തൊരു പൊക്കം
എന്നാല്‍ അസാധ്യമപ്രാപ്യം....

അണ്ണാറക്കണ്ണനും കാക്കേം
കണിറുക്കുന്നു മുകളില്‍.....
കണ്ണും തുറിച്ചിങ്ങ് ചോട്ടില്‍
നില്കുവാന്‍ മാത്രമീയുള്ളോള്

Dec 11, 2010

കൂട്ട് !!

കൂട്ട് !!

നിഴല്‍കരങ്ങളില്‍ നിനക്കു നീട്ടുവാന്‍
നനുത്ത നൊമ്പരം വിടര്‍ന്ന പൂക്കളോ?
കരള്‍ത്തടങ്ങളില്‍ കനത്തു നോവുമെന്‍
വ്യഥ കിനാക്കള്‍ തന്‍ വ്രണിതതാരമോ?

കരങ്ങളില്‍ കത്തിയുരുകുമോര്‍മതന്‍

തിരിവിളക്കു നീ കൊളുത്തി വയ്ക്കുക!

തണുത്ത രാത്രി തന്‍ ഇരുള്‍പഥങ്ങളില്‍
നിനക്കു കൂട്ടിനായ്‌ കുറുകുമോര്‍മയില്‍
കറുത്ത വാവിലും വിരുന്നു ഞാന്‍ വരും!

നിര്‍വൃതി !!!



നിര്‍വൃതി !!!

തൂമഞ്ഞിന്‍ തീര്‍ത്ഥത്തില്‍ മുങ്ങികുളിച്ചോരാ
തുമ്പകളാരെയോ കാത്തു നിന്നു,
തുമ്പതന്‍ സ്വപ്നത്തെ ഓമനിക്കാന്‍ ‍ ഒരു
പൊന്നോണ തുമ്പിയും വന്നതില്ല.
ഊഷ്മള സ്നേഹത്തിന്‍ കുഞ്ഞിളം കൈകളാല്‍
മെല്ലെ തലോടി അടര്‍ത്തിയില്ല,
നിര്‍വൃതി പുണരുന്ന പൂവട്ടിയിലൊരു
താരാട്ടില്‍ മുങ്ങി മയങ്ങി നിന്നു,
പിന്നെയേതോ വളയിട്ട കൈകളാല്‍
പൂക്കളമായി ഒരുങ്ങി നിന്നു .
നീറും കിനാവുകള്‍ താങ്ങുവാന്‍ വയ്യാതെ
മണ്ണില്‍ അനാഥയായി വീണു തീര്‍ന്നു,
പൂപൊലി കേള്ക്കാതെ പൂക്കളം തീരാതെ
സ്വപ്നങ്ങള്‍ മണ്ണില്‍ ലയിച്ചു ചേര്ന്നു. .

Nov 30, 2010

മിന്നുന്ന താരങ്ങള്‍

മാനത്തു മിന്നുന്ന താരകളെ
താഴേക്ക്‌ നോകുന്നതെന്തിനാണ് ......??
പുഞ്ചിരിക്കുള്ളില്‍ വിഷമെഴുന്ന
നാടാണിതിങ്ങോട്ടു പോരരുതെ ....
ദൂരെയാ നീലിമക്കുള്ളില്‍ നിന്നും
നോക്കി ചിരിച്ചു കൊള്‍ക മാത്രം
ക്ഷീര പഥങ്ങള്‍ മടുത്തു പോയോ ?
താഴ്മയില്‍ ഉന്നതി എന്നു വച്ചോ ?
നീരദം വിടിങ്ങു
പോന്നിടല്ലേ
വേലികള്‍
തന്നെ വിളവുതിന്നും
നാടാണിതിങ്ങോട്ടു പോരരുതേ

Sep 10, 2010

മടക്കയാത്ര

ഇനിയില്ല ഇന്നലെകളിലേക്കു മടക്കയാത്ര .
ഇവിടെ നിന്നും തുടങ്ങുവാനും അസാധ്യമല്ലോ
ഇനിയില്ല തുടര്‍ച്ചയും ഒടുക്കവും ഇന്നിനി
ഈറനണിയിക്കാം കണ്ണുകളെ
ചിരി തൂകി നില്കുവാന്‍ ചിന്തകളും,
പൊഴിയുവാന്‍ നില്‍കുന്ന കണ്ണുനീരും ,
വിടര്തുന്നതില്ല മറ്റൊരു വസന്തവും ഹാ..
ഇനിയും
തുടക്കവും ഒടുക്കവുമുണ്ടോ?

Aug 16, 2010

വിട


ഒരു നിത്യ കുസുമേമ നിത്യ വസന്തമേ
ഒരു ദളം എന്തേ കൊഴിഞ്ഞുപോയി?
അറിയുന്നു
ഞാന് നിന്റെ മുന്പില്‍
വിരിഞ്ഞൊരാ
മോഹങ്ങളൊത്തിരി നഷ്ടമായി ...
ഓര്‍ത്തുവോ നീ എന്നെ ഓര്‍മ്മകള്‍ പൂക്കുമാ
വാകച്ചുവട്ടില്
തനിചിരിക്കെ ?
ഒരു പാട് നാവുകള്‍ എന്നോട് മന്ത്രിച്ച
യാത്രാമൊഴിയായി നീയും പോകുകയാെണ്കിലും ,
ഒരു ദിനം വീണ്ടുമീ ഏകാന്ത വീഥിയില്‍-
നാം
കാണാതിരിക്കുകയില .
ആശ്വാസേമകുവാന്
ആകില്ലോരികലും,
ആശംസികാനായ് വരുമൊരുനാള്‍ ..................!!!

Jul 25, 2010

മൌനം

ന്റെ മൌനാക്ഷരങ്ങള്കു ജീവേനകുവാന് ആവില്ലോരിക്കലും....

മുഗ്ദമാംഎന്റെ ജീവനാളങ്ങളില് ,വൃര്ഥമാം എന്‍ അര്ഥഭാവങ്ങ്ളില്
വന്‍നീടുമൊരു സ്പന്ദനം ,
എനിക്ക് എഴുതുവാന്‍ അകില്ലോരികലും.
ഏകയാകുന്നു ഞാന് ഈ വഴിത്താരയില്‍ ,തൂലികെകഴുതുവാന് ആകില്ല ആ
വദന.
മോഹങ്ങളെല്ലാം ചജ്ലതയില് അമരുന്നു ,
വാകുകള്‍കു അറിയില്ല
അവ മൊഴിയുവാന്‍ .
പാടുവാന്‍ ഗാനമോ ,താളമോ ഇല്ല .
മുത്ത്‌ പോലെ ചിതറി പൊലിയുന്ന കണുനീര് മുത്തിന് മാത്രം എന്‍ നൊമ്ബരം അറിയാം.