ഒടുവിലീ പടിവാതിലെത്ത്തി നീ സന്ധ്യേ
ഓളങ്ങള്‍ തെല്ലോഴിയാതെ...
ഒരു ഗാനമിന്നെന്റെ ചുണ്ടില്‍ വരച്ചു നീ
ഒരിടവേള തന്നു ചിരിക്കാന്‍....
ഉണരുമീ ഗാനകല്ലോലമെത്രെയോ
ഒരു തുടി മുഴക്കാനിരിക്കെ,
ഒരു വേളയെന്തിനീ വീഥിയില്‍ വന്നു നീ
തഴുകുന്നു കാറ്റിലായ് മെല്ലെ..
Oct 18, 2011
Sep 30, 2011
വെളിച്ചം!!
സ്മൃതിയില്‍ ജീവിത മരണഗീതികള്ചുരുളഴിച്ചെന്നില് ലയിച്ചിടുന്നേരം,
ഒരുനാള്‍ വീഥിയില്‍ വെളിച്ചമേകുവാന്‍
കടന്നുവന്നവന്‍ നിഴലായ് നിന്നു..
ഉണരും വാക്കിന്റെ പൊരുളറിയുമ്പോള്‍
ഉരുകിവീണു ഞാന്‍ അലിഞ്ഞുപോകവേ,
ഒരു കളരവം മുഴുക്കിയെന്നുടെ ജനല്‍ച്ചില്ലില്‍
മഞ്ഞക്കിളി വന്നു ചൊല്ലി :
"അരുത് കണ്ണീരില്‍ അലിയരുത് നീ,
മിഴിവിളക്കൊന്നു കൊളുത്തി വക്കുക .
പകര്‍ത്തുക ചെറു വെളിച്ചം നിന്നുടെ
നിഴലിലും,നീലനിശയിലും മെല്ലെ"..
ഒരുനാള്‍ വീഥിയില്‍ വെളിച്ചമേകുവാന്‍
കടന്നുവന്നവന്‍ നിഴലായ് നിന്നു..
ഉണരും വാക്കിന്റെ പൊരുളറിയുമ്പോള്‍
ഉരുകിവീണു ഞാന്‍ അലിഞ്ഞുപോകവേ,
ഒരു കളരവം മുഴുക്കിയെന്നുടെ ജനല്‍ച്ചില്ലില്‍
മഞ്ഞക്കിളി വന്നു ചൊല്ലി :
"അരുത് കണ്ണീരില്‍ അലിയരുത് നീ,
മിഴിവിളക്കൊന്നു കൊളുത്തി വക്കുക .
പകര്‍ത്തുക ചെറു വെളിച്ചം നിന്നുടെ
നിഴലിലും,നീലനിശയിലും മെല്ലെ"..
Sep 19, 2011
ശയ്യ..!!

എന്നെ തിരഞ്ഞിട്ടലഞ്ഞീടരുതെന്ന
വാക്കിന്നരങ്ങളെ നീയറിഞ്ഞീടുക. എങ്ങു നീയെങ്ങുനീയെന്നു തപിക്കുന്ന
നിന്റെ മനസ്സിനെ മെല്ലെ ശപിക്കുക.
ഇന്നെന്റെ ചെപ്പിലനേകം ചുഴിയിലായ്
ചുറ്റിപിണയും പുതപ്പൊന്നു മാത്രമാം.
ഇപ്പോള്‍ വസന്തമില്ലിറ്റു വെള്ളത്തിനായ്
കേഴുന്ന എന്നെ തിരിച്ചറിഞ്ഞീടുക.
ഏതോ കിളിമകള്‍ പാടാന്‍ മറന്നുപോം
തെക്കോട്ടൊഴുകുന്ന ഗാനവും ഈണവും.
എന്റെ ബാല്യം ഏറെ കവര്‍ന്നോരാ-
ഒട്ടുമാവിന്‍ സുഗന്ധവുമേറുന്നു.
ചുറ്റുമെന്തിനോ തിങ്ങിനിന്നിട്ടെന്റെ
ശയ്യ നോക്കി കരയുന്നിതുറ്റവര്‍.
അഗ്നിതന്‍ നെഞ്ചിലൂറും ചുവപ്പില്‍ നീ
ആളുന്ന മൂകത തെല്ലു ശ്വസിക്കുക.
എന്നില്‍ പടരും കനലാണു നീയെങ്കില്‍,
നിന്റെ കണ്ണീര്‍ ഞാന്‍ ഉണക്കുവതെങ്ങിനെ?
എന്റെ ഏകാന്തത ആള്തിരക്കാകവേ
നിന്റെ മൌനത്തില്‍ ഞാന്‍ കൂട്ടാവതെങ്ങിനെ ?
എന്നെ തിരഞ്ഞിടായ്കെന്ന ഉള് വിളി-
യെന്റെതു മാത്രമായ് നീയെടുത്തീടുക,
നിന്നിലെ എന്നെ തിരിച്ചറിഞ്ഞീടുക....!!!
Aug 9, 2011
കണ്ണുപൊത്തിക്കളി..
കണ്ണുപൊത്തിക്കളി..

കുഞ്ഞിളം കൈകളാല്‍ കണ്ണുപൊത്തി കൊണ്ടൊ-
രുണ്ണിയും വേഗം കളി തുടങ്ങി.
മറ്റുള്ള കുട്ടികള്‍ ഓടിയൊളിക്കുവാന്‍-
വേഗം കുതറി ചിതറിയോടി.
കണ്ണുമടച്ചങ്ങു നിന്നെണ്ണുമൊരാള്‍ മറ്റു -
കുഞ്ഞുങ്ങള്‍ വേഗം ഒളിച്ചിരിന്നു.
ചെറു കണ്ണിലായ് കൌതുകം നിവര്‍ന്നു നില്‍പ്പു,
അവര്‍, വീര്‍പ്പുമുട്ടല്‍ തുടങ്ങിവെയ്പ്പു.
കാണാതെ വന്നു തൊടുമ്പോളൊരു കടം
കണ്ടാലോ പിന്നെ കണ്‍പൊത്തലാണേ .
കാണാന്‍ രസമാണീ കുട്ടികളി,
കുട്ടികള്‍ തന്‍ ചെറു ഞെട്ടിത്തരി..
തൊട്ടവര്‍ പൊട്ടിചിരിച്ചു തിമിര്‍ക്കുമ്പോള്‍ ,
തോറ്റവര്‍ പൊട്ടികരഞ്ഞിടുന്നു.
ശണ്ഠ കൂടുന്നു പരസ്പരം പിന്നെയും,
ബന്ധം പിടിക്കും കളിതുടരും .
കുട്ടികളിങ്ങനെ തല്ലിയും, തര്കിച്ചും,
ഇഷ്ടം കലര്‍ന്നും കളിച്ചിടുമ്പോള്‍
ഈ അരയാലിന്‍ തണലത്തിരിക്കുമെന്‍
കണ്ണും,കരളും നിറഞ്ഞിടുന്നു .
നമ്മള്‍ തന്‍ ജീവിതമെല്ലാമിതുപോലെ
കേവലമായ വിനോദമല്ലോ.
പൊട്ടിച്ചിരിയും കരച്ചിലും ചേര്‍ന്ന കണ്‍ -
കെട്ടികളിയാണെന്നോര്‍ത്തു പോയി..
രുണ്ണിയും വേഗം കളി തുടങ്ങി.
മറ്റുള്ള കുട്ടികള്‍ ഓടിയൊളിക്കുവാന്‍-
വേഗം കുതറി ചിതറിയോടി.
കണ്ണുമടച്ചങ്ങു നിന്നെണ്ണുമൊരാള്‍ മറ്റു -
കുഞ്ഞുങ്ങള്‍ വേഗം ഒളിച്ചിരിന്നു.
ചെറു കണ്ണിലായ് കൌതുകം നിവര്‍ന്നു നില്‍പ്പു,
അവര്‍, വീര്‍പ്പുമുട്ടല്‍ തുടങ്ങിവെയ്പ്പു.
കാണാതെ വന്നു തൊടുമ്പോളൊരു കടം
കണ്ടാലോ പിന്നെ കണ്‍പൊത്തലാണേ .
കാണാന്‍ രസമാണീ കുട്ടികളി,
കുട്ടികള്‍ തന്‍ ചെറു ഞെട്ടിത്തരി..
തൊട്ടവര്‍ പൊട്ടിചിരിച്ചു തിമിര്‍ക്കുമ്പോള്‍ ,
തോറ്റവര്‍ പൊട്ടികരഞ്ഞിടുന്നു.
ശണ്ഠ കൂടുന്നു പരസ്പരം പിന്നെയും,
ബന്ധം പിടിക്കും കളിതുടരും .
കുട്ടികളിങ്ങനെ തല്ലിയും, തര്കിച്ചും,
ഇഷ്ടം കലര്‍ന്നും കളിച്ചിടുമ്പോള്‍
ഈ അരയാലിന്‍ തണലത്തിരിക്കുമെന്‍
കണ്ണും,കരളും നിറഞ്ഞിടുന്നു .
നമ്മള്‍ തന്‍ ജീവിതമെല്ലാമിതുപോലെ
കേവലമായ വിനോദമല്ലോ.
പൊട്ടിച്ചിരിയും കരച്ചിലും ചേര്‍ന്ന കണ്‍ -
കെട്ടികളിയാണെന്നോര്‍ത്തു പോയി..
Jul 16, 2011
മിഴികൂമ്പി നാണിച്ചു കരളിന്റെ കോണിലായി
ഒരു മുല്ല മൊട്ടിട്ടു കൂട്ടുകാരാ..
വഴിവക്കില്‍ വച്ചു നാം കണ്ടപ്പോഴോക്കെയും
മിണ്ടാട്ടമില്ലൊരു നോട്ടമില്ല.
മഴപെയ്തുതോര്‍ന്നൊരു പായല്‍ പരപ്പിലും
പരിചയകേടിന്‍ വഴുക്കലന്നു.
വെയിലാറി നില്‍ക്കുന്ന സന്ധ്യ നീട്ടി തന്നു
കനക മൈലാഞ്ചി ചെപ്പെനിക്ക്.
ഒരു നാട്ടിലെങ്കിലും ഇരുവീടിലെങ്കിലും
ഒരു വഴിയിലെന്നറിഞ്ഞതില്ല.
കദന രാഗങ്ങളെ പാടി പുകഴ്ത്തുന്ന
കരിമഷി എഴുതിയ നായിക ഞാന്‍.
നിന്റെ തൂലിക തുമ്പിലെ വരികളോ
അനുഭൂതിയേകും മഴ ചാറ്റല്‍ പോലെ
അറിയാമെനിക്കു നീ കാണുന്ന സ്വപ്നവും
അനുരാഗ മധു നിറക്കാനുള്ള ഭാവവും.
കരളിലായി മോട്ടിട്ടിഴചേര്‍ന്ന വല്ലികള്‍
നിഴലാണ് നിദ്രയില് കൂട്ടാണ് .
ഒരു ചെറു കാറ്റായി നിശീഥിനിയില്‍
വന്നു തഴുകുന്ന കുളിരാണ്,ഓര്‍മ്മയാണ്.
മുറ തെറ്റി മുന്നിലെത്തും കനവേ,
നിന്നെയും കാത്തു ഞാൻ നില്പുണ്ടേ...
ഒരു മുല്ല മൊട്ടിട്ടു കൂട്ടുകാരാ..
വഴിവക്കില്‍ വച്ചു നാം കണ്ടപ്പോഴോക്കെയും
മിണ്ടാട്ടമില്ലൊരു നോട്ടമില്ല.
മഴപെയ്തുതോര്‍ന്നൊരു പായല്‍ പരപ്പിലും
പരിചയകേടിന്‍ വഴുക്കലന്നു.
വെയിലാറി നില്‍ക്കുന്ന സന്ധ്യ നീട്ടി തന്നു
കനക മൈലാഞ്ചി ചെപ്പെനിക്ക്.
ഒരു നാട്ടിലെങ്കിലും ഇരുവീടിലെങ്കിലും
ഒരു വഴിയിലെന്നറിഞ്ഞതില്ല.
കദന രാഗങ്ങളെ പാടി പുകഴ്ത്തുന്ന
കരിമഷി എഴുതിയ നായിക ഞാന്‍.
നിന്റെ തൂലിക തുമ്പിലെ വരികളോ
അനുഭൂതിയേകും മഴ ചാറ്റല്‍ പോലെ
അറിയാമെനിക്കു നീ കാണുന്ന സ്വപ്നവും
അനുരാഗ മധു നിറക്കാനുള്ള ഭാവവും.
കരളിലായി മോട്ടിട്ടിഴചേര്‍ന്ന വല്ലികള്‍
നിഴലാണ് നിദ്രയില് കൂട്ടാണ് .
ഒരു ചെറു കാറ്റായി നിശീഥിനിയില്‍
വന്നു തഴുകുന്ന കുളിരാണ്,ഓര്‍മ്മയാണ്.
മുറ തെറ്റി മുന്നിലെത്തും കനവേ,
നിന്നെയും കാത്തു ഞാൻ നില്പുണ്ടേ...
Jun 30, 2011
കൂട്ടുകാര്‍
തമ്മിലറിയാതെ മധ്യാഹ്ന വേളയിലിത്തിരിതണല് േതടിയീ മരച്ചോട്ടില്‍ നാമെത്തവേ....മിഴികള്‍ നനയുന്നുവോ ?
എന്നും നാം ഒരുമിച്ചുപാടിയപാട്ടിന്റെ
ഈണം വീണ്ടുമുണരുന്നുവോ ?
അകലെ നിന്നെത്തുന്ന വാഹനം നോക്കി നാം
അറിയാതെയറിയാതെ കാതുനിന്നീടവേ
ഇരുവഴിക്കാണു നാം യാത്ര എന്നാകിലും
ഇരുവഴിക്കായിരുന്നെന്നുമീ യാത്രയെ-
ന്നറിയുമെന്നാകിലും ഈ നിമിഷങ്ങള്‍-
തന്‍ മധുരവും നീറ്റലും നുകരുക നാമിനി .
അകലങ്കളില്‍ നിന്നോരാരവം വണ്ടിക-
ളണയുന്നുവോ ?നമ്മള്‍ പിരിയുന്നുവോ?
വീണ്ടും സന്ധ്യയിലേതോ വിദൂരമാം -
പ്രിയഭൂവില്‍ വന്നെതുമെന്നു നിനച്ചുകൊ-
ന്ടിനി നാം ഇരുവഴിയിലൂടെ മടങ്ങുക !!
Jun 29, 2011
മധുരം
മധുരമായ് ശ്രുതി മീട്ടും വീണതന്‍ തന്ത്രിയില്‍
ഈണമായ് നീ അന്നൊളിച്ചിരുന്നു ..
നേര്‍ത്തൊരു തന്ത്രിയില്‍ നീയോ,നിലാവോ
വിസ്മയമായ് ഒന്നു പുഞ്ചിരിച്ചു .
നിറമാര്‍ന്ന കനവുകള്‍ പൂവിട്ടു എന്നിലായ്
നിനവില്‍ കവിതകള്‍ എഴുതിവച്ചു.
അറിയാതെ കുയില് പോല്‍ പാടിയോരീണങ്ങള്‍
കേള്കുവാന് നീയോ വിസമ്മതിച്ചു.
പുഞ്ചിരി തൂകി നില്കുന്നു ഞാനിന്നു
ആ ദിനങള്‍ തിരിച്ചെത്തുവാന്‍
ഒരു മധുര സ്മരണയില്‍ ഓര്‍ക്കുമോ നീ
എന്നെ സ്നേഹിചിരുന്നോരാളായി മാത്രം .....
ഈണമായ് നീ അന്നൊളിച്ചിരുന്നു ..
നേര്‍ത്തൊരു തന്ത്രിയില്‍ നീയോ,നിലാവോ
വിസ്മയമായ് ഒന്നു പുഞ്ചിരിച്ചു .
നിറമാര്‍ന്ന കനവുകള്‍ പൂവിട്ടു എന്നിലായ്
നിനവില്‍ കവിതകള്‍ എഴുതിവച്ചു.
അറിയാതെ കുയില് പോല്‍ പാടിയോരീണങ്ങള്‍
കേള്കുവാന് നീയോ വിസമ്മതിച്ചു.
പുഞ്ചിരി തൂകി നില്കുന്നു ഞാനിന്നു
ആ ദിനങള്‍ തിരിച്ചെത്തുവാന്‍
ഒരു മധുര സ്മരണയില്‍ ഓര്‍ക്കുമോ നീ
എന്നെ സ്നേഹിചിരുന്നോരാളായി മാത്രം .....
Jun 22, 2011
കാല്‍ തെന്നി വീഴുന്ന കൌമാരമേ,പൊന്പുലര്‍-
വേളകള്‍ കാണാന്‍ കഴിയാത്ത ശാപമേ !
ഏതോ ലഹരിതന്‍ കട്ടി പുകച്ചുരുള്‍
തീര്‍ക്കും കനലില്‍ കുരുക്കുന്ന ജീവിതം,
നാടിന്റെ നെഞ്ചിലെ തീക്കനലായമ്മ
നെഞ്ചില്‍ കനക്കും കിനാവറിയാത്തവന്‍ ..
തകരുന്നോരമ്മതന്‍ നിര്‍മ്മല സ്വപ്‌നങ്ങള്‍
ചിതറുന്നിതാ വിണ്ണില്‍ എല്ലാ മുഖത്തിലും .
പെറ്റമ്മ കരയുന്നു, പോറ്റമ്മയാം നാടും
തെറ്റുന്നു രാഗവും ഓമനത്തിങ്കളില്‍.
ഗദ്ഗദം പൊട്ടിത്തെറിച്ചു വിതുമ്പവേ
എതോരാര്‍ത്ത സ്വരമയമാകുന്നു,ഇവ -
നാടിന്‍റെ നാഡികളില്‍ ആടി മയങ്ങുന്നു
തകരുന്നൊരായിരം നാടിന്‍ പ്രതീഷകള്‍,
തളരുന്നു ആയിരം കൌമാര സ്വപ്‌നങ്ങള്‍,
ഇരുളടഞ്ഞാഴ്‌ന്നു പോവുന്നോരീ കനവുകള്‍
വിരിയുമോ കാലത്തിന്‍ നവ്യ തേജസ്സിനായ് ??
പോരുക നാടിന്‍റെ നല്ല സ്വപ്നങ്ങളെ ഗുഹാ -
വാതില്‍ തുറന്നു നാളെയുടെ പുലര്‍വേള കാണുക
വേളകള്‍ കാണാന്‍ കഴിയാത്ത ശാപമേ !
ഏതോ ലഹരിതന്‍ കട്ടി പുകച്ചുരുള്‍
തീര്‍ക്കും കനലില്‍ കുരുക്കുന്ന ജീവിതം,
നാടിന്റെ നെഞ്ചിലെ തീക്കനലായമ്മ
നെഞ്ചില്‍ കനക്കും കിനാവറിയാത്തവന്‍ ..
തകരുന്നോരമ്മതന്‍ നിര്‍മ്മല സ്വപ്‌നങ്ങള്‍
ചിതറുന്നിതാ വിണ്ണില്‍ എല്ലാ മുഖത്തിലും .
പെറ്റമ്മ കരയുന്നു, പോറ്റമ്മയാം നാടും
തെറ്റുന്നു രാഗവും ഓമനത്തിങ്കളില്‍.
ഗദ്ഗദം പൊട്ടിത്തെറിച്ചു വിതുമ്പവേ
എതോരാര്‍ത്ത സ്വരമയമാകുന്നു,ഇവ -
നാടിന്‍റെ നാഡികളില്‍ ആടി മയങ്ങുന്നു
തകരുന്നൊരായിരം നാടിന്‍ പ്രതീഷകള്‍,
തളരുന്നു ആയിരം കൌമാര സ്വപ്‌നങ്ങള്‍,
ഇരുളടഞ്ഞാഴ്‌ന്നു പോവുന്നോരീ കനവുകള്‍
വിരിയുമോ കാലത്തിന്‍ നവ്യ തേജസ്സിനായ് ??
പോരുക നാടിന്‍റെ നല്ല സ്വപ്നങ്ങളെ ഗുഹാ -
വാതില്‍ തുറന്നു നാളെയുടെ പുലര്‍വേള കാണുക
Jun 14, 2011
കുട്ടനും ചേട്ടനും തര്‍ക്കമായി,
തര്‍ക്കം മുഴുത്തപ്പോള്‍ ശണ്ഠയായി
ശണ്ഠ മുഴുത്തതു ഗുസ്തിയായി,
മുത്തശ്ശിയെത്തി മധ്യസ്ഥയായി..
തര്‍ക്കമെന്താണെറിഞ്ഞീടുകില്‍,
മൂത്തവന്‍ മാവാണോ അണ്ടിയാണോ?
അച്ഛനും അമ്മയും ചിരിച്ചീടുന്നു,
അത്ഭുതം കണ്ടങ്ങു നിന്നിടുന്നു.
തൊണ്ണൂറു താണ്ടിയ മുത്തശ്ശിയോ
തെല്ലൊന്നു ശക്തിയായ് ഊന്നി നിന്നു .
തര്‍ക്കത്തിനപ്പോള്‍ വിരാമമായി..
ഭൂമിയിലാദ്യമായി മാമരങ്ങള്‍,
ആ മട്ടില്‍ തന്നെ സൃഷ്ടിച്ചു ദൈവം ..
വീണ്ടും മരങ്ങളുണ്ടാകുവാനായ്,
കായ്കള്‍ സൃഷ്ടിച്ചു പിന്നെ അവന്‍..
ചേട്ടനും കുട്ടനും കേട്ട് നിന്നു
പിന്നെ അവരും ചിരിച്ചു പോയി..
തര്‍ക്കം മുഴുത്തപ്പോള്‍ ശണ്ഠയായി
ശണ്ഠ മുഴുത്തതു ഗുസ്തിയായി,
മുത്തശ്ശിയെത്തി മധ്യസ്ഥയായി..
തര്‍ക്കമെന്താണെറിഞ്ഞീടുകില്‍,
മൂത്തവന്‍ മാവാണോ അണ്ടിയാണോ?
അച്ഛനും അമ്മയും ചിരിച്ചീടുന്നു,
അത്ഭുതം കണ്ടങ്ങു നിന്നിടുന്നു.
തൊണ്ണൂറു താണ്ടിയ മുത്തശ്ശിയോ
തെല്ലൊന്നു ശക്തിയായ് ഊന്നി നിന്നു .
തര്‍ക്കത്തിനപ്പോള്‍ വിരാമമായി..
ഭൂമിയിലാദ്യമായി മാമരങ്ങള്‍,
ആ മട്ടില്‍ തന്നെ സൃഷ്ടിച്ചു ദൈവം ..
വീണ്ടും മരങ്ങളുണ്ടാകുവാനായ്,
കായ്കള്‍ സൃഷ്ടിച്ചു പിന്നെ അവന്‍..
ചേട്ടനും കുട്ടനും കേട്ട് നിന്നു
പിന്നെ അവരും ചിരിച്ചു പോയി..
Jun 12, 2011
പിന്നിട്ട വഴികള്‍ !!

എന്‍ സ്മൃതി പഥങ്ങളില്‍ ചിതറുന്ന തൂവലുകള്‍
ഒന്നിച്ചെടുതെന്റെ ചിറകാക്കി മാറ്റിെയന്
പിന്നിട്ട വഴിയിലെ പച്ചപ്പു കാണുവാന്‍
അസ്തമിക്കും മുന്പു യാത്രയാകുന്നു ഞാന്‍.
ഉദയത്തിലായിരം ശംഖൊലി കേള്ക്കുവാനു-
ണ്മതന്‍ കിളിനാദം ഒന്നിച്ചു കേള്കുവാന്‍,
പല പല പൂവുകള്‍ വിടരുന്ന കാണുവാന്‍ അതില്‍ ,
കുളിരിടും കാറ്റിന്റെ നറുമണം നുകരുവാന്‍
ചെമ്മണ്‍ വഴിയിലൂടുച്ചിയിലര്‍ക്കന്റെ
ഉല്കട താപവുമേറ്റി നടക്കവേ ,
കുന്നിന്‍ മുകളിലെ വെണ്മുകില്‍ കൈകളാല്‍
വെള്ള പുഷ്പങ്ങളെ ഹൃത്തില്‍ വിടര്‍ത്തി ഞാന്‍
ഒടുവിലീ പടി വാതിലെത്തി,ഒരു നിശ്വാസം വിടര്‍ത്തി...
May 14, 2011
ഉഴലുന്നു,അറിയുന്നു ..!!

ഒരു പാട്ടുഴലുന്നു,ഒരു കാറ്റില്‍ അലയുന്നു
ചിതറും മഴ നനയാതെ,ജനലൊക്കെ തഴുതിട്ടു .
മണ്ണിന്റെ മണം താനെ അറിയുന്നു എവിടെന്നോ ..
പുറമേക്കിനി വഴിയില്ല,പുറവാതില്‍ അടച്ചല്ലോ
പുറമെല്ലാം ഇരുളെന്നീ അകമേ നിന്നറിയുന്നു..
ഉലയാടും ഇലയെല്ലാം വീഴുന്നു, പറകുന്നു
മഴയാര്‍ത്തു ചിരിക്കുന്നു,മാനം അട്ടഹസിക്കുന്നു
മുറിയില്‍ ഇരുളകലാനായ് ഒരു തിരി കൊളുത്തി ഞാന്‍..
ആ വെട്ടം നിറയുമ്പോള്‍ ,അകതാരില്‍ കുളിരുന്നു
തൊഴുകൈയാല്‍ നില്കുന്നു ,വഴിയേതെന്നറിയുന്നു
അകതാരില്‍ പകലിന്റെ പലപൂവുകള്‍ മൊട്ടിട്ടു ...
മയക്കം..!!
ഒരു രാവിലന്നു ഞാന്‍ വെറുതെ മയങ്ങാന്‍ കിടന്നു,
വ്യഥ പൂണ്ടുറക്കത്തിലാഴവേ മെല്ലെ
ഒരു കളവേണു ഗാനമോ കേട്ടു..
മധുരമാം ഗാനത്തില്‍ ആദ്യമായ്
ഞാനെന്റെ കരളിലെ ദേവനെ കണ്ടു..
ചിറകു മുളക്കാത്ത എന്നുടെ മോഹങ്ങള്‍
പുലരിതന്‍ കാലൊച്ച കേട്ടു ..
സന്ദാപ ,സന്തോഷ രാഗങ്ങള്‍ പാടുന്ന
പൊന്നിന്‍ വിപഞ്ചിക പോലെ,
കണ്ടു ഞാനെന്‍ ദേവനെ അന്നങ്ങു -
നല്ല ശശിലേഖ പോലെ,
പെട്ടെന്നുണര്‍ന്നു ഞാന്‍ ഞെട്ടിത്തിരിയവേ
കണ്ടില്ല ദേവനെയെങ്ങും...
എന്നുടെ കുഞ്ഞു മനസിന്റെ വേദന
ദേവനറിഞ്ഞതുമില്ല...
പാടിപ്പതിഞ്ഞ കദനങ്ങളാലെന്റെ
മാനസം മുരടിച്ചുപോയി,
വാടിക്കരിഞ്ഞ മുഖത്തിന് കണ്ണുനീര്‍
ചാലുകള്‍ തീര്‍ക്കുന്ന നേരം
വെറുതെ,കരയിക്കുവാന്‍ എന്തിനീ
കദന കിനാവുകള്‍ മാത്രം ??..!!
Apr 7, 2011
കരിഞ്ഞ കിനാക്കള്‍.....!!
കരിഞ്ഞ കിനാക്കള്‍.....!!
ഇവിടെയെങ്ങുമേ മീനമാസത്തിലെ
പൊരിവെയിലില്‍ കരിയുന്നു സര്‍വവും
നനുനനെ പൂത്ത സ്വപ്നം പടര്‍ന്നോരെന്‍
മനമെവിടെ എന്‍ ആത്മാവുമെങ്ങു പോയ് ?
എവിടെയെന്‍ മിഴിമുന്നില്‍ ഞാന്‍ വച്ചതാം
പലവെളുത്ത കടലാസു പാളികള്‍?
എവിടെയെന്‍ കുഞ്ഞു പെന്‍സിലും,പേനയും
എഴുതുവാനൊരുകൂട്ടം കിനാക്കളും?
കരിപുരണ്ടുവോ മാമകരാഗങ്ങള്‍ ഒരു -
കഥമെനഞ്ഞുവോ മാമകചിത്തവും ?
എവിടെയെന്‍ കണ്ഠനാളത്തിലൂറിയ
ലളിതമാം ഗാനകല്ലോല വീചികള്‍?
മനമലിഞ്ഞൊന്നു പൊട്ടിച്ചിരിക്കുവാന്‍
മധുരസങ്കല്‍പ ഗോപുരങ്ങള്‍ കെട്ടി
നിഴലറിയാതെ ചാഞ്ഞു മയങ്ങുവാന്‍
കഴിവതില്ലയോ മറ്റൊരു നാളിലും??
പൊരിവെയിലില്‍ കരിയുന്നു സര്‍വവും
നനുനനെ പൂത്ത സ്വപ്നം പടര്‍ന്നോരെന്‍
മനമെവിടെ എന്‍ ആത്മാവുമെങ്ങു പോയ് ?
എവിടെയെന്‍ മിഴിമുന്നില്‍ ഞാന്‍ വച്ചതാം
പലവെളുത്ത കടലാസു പാളികള്‍?
എവിടെയെന്‍ കുഞ്ഞു പെന്‍സിലും,പേനയും
എഴുതുവാനൊരുകൂട്ടം കിനാക്കളും?
കരിപുരണ്ടുവോ മാമകരാഗങ്ങള്‍ ഒരു -
കഥമെനഞ്ഞുവോ മാമകചിത്തവും ?
എവിടെയെന്‍ കണ്ഠനാളത്തിലൂറിയ
ലളിതമാം ഗാനകല്ലോല വീചികള്‍?
മനമലിഞ്ഞൊന്നു പൊട്ടിച്ചിരിക്കുവാന്‍
മധുരസങ്കല്‍പ ഗോപുരങ്ങള്‍ കെട്ടി
നിഴലറിയാതെ ചാഞ്ഞു മയങ്ങുവാന്‍
കഴിവതില്ലയോ മറ്റൊരു നാളിലും??
Mar 12, 2011
കഠോരം..!!

ഇരുട്ട് മൂടിയ വഴിയിലൂടൊരാള്‍
ഇടവപാതിയില്‍ വരുന്നുവോ??
കതിര് ചായുന്ന വരമ്പിലൂടെ ഞാന്‍
പെരുത്ത കാലടി കേട്ടുവോ?
ഇടവഴിയിലെ തണലിടും ഞാവല്‍-
ക്കനി അഴുകിയ കറയുമായ്,
തൊടിയിലൂടെന്റെ പടികടന്നെത്തി
ഉയിരിന്‍ വാതിലില്‍ നിലകൊണ്ടു..
പരിചിതനാണെന്നിരിക്കിലും,
അതിഥിയല്ലയീ എനികൂ നീ
വിടപറയുന്ന വരവിതെന്തിനു
കരളില്‍ മോഹങ്ങള്‍ തഴുകവേ ??
എത്രെയോ ദൂരം..!!
എത്രെയോ ദൂരം..!!

കഥമോഴിഞ്ഞു വരുന്നു മൂവന്തികള്‍,
കവിതപാടിയുറക്കുന്ന രാവുകള്‍,
കുളിര്‍വിരലാല്‍ തഴുകും പുലരികള്‍,
കളകളറ്റതാം കര്‍മവിളനിലം..
പകുതിവെന്ത കരളിലെ കനവുമായി ,
മിഴിനീര്‍ വറ്റിയ ഇരുനയനങ്ങളാല്‍
ഇനിയുമെത്രെയോ ദൂരം നടക്കണം
കനിവു പൂക്കുന്ന തീരത്തിലെത്തുവാന്‍
വൃണിത പാദങ്ങള്‍ നീറുന്നു മാമകം..
മരണരോദനം ഏറുന്നു ദിക്കിലായ്
പഴയോരോര്‍മയായ് മങ്ങിപൊലിഞ്ഞുപോയ് -
പഴമൊഴികള്‍ തന്‍ ഉണ്മകളറ്റു പോയ്
കവിതപാടിയുറക്കുന്ന രാവുകള്‍,
കുളിര്‍വിരലാല്‍ തഴുകും പുലരികള്‍,
കളകളറ്റതാം കര്‍മവിളനിലം..
പകുതിവെന്ത കരളിലെ കനവുമായി ,
മിഴിനീര്‍ വറ്റിയ ഇരുനയനങ്ങളാല്‍
ഇനിയുമെത്രെയോ ദൂരം നടക്കണം
കനിവു പൂക്കുന്ന തീരത്തിലെത്തുവാന്‍
വൃണിത പാദങ്ങള്‍ നീറുന്നു മാമകം..
മരണരോദനം ഏറുന്നു ദിക്കിലായ്
പഴയോരോര്‍മയായ് മങ്ങിപൊലിഞ്ഞുപോയ് -
പഴമൊഴികള്‍ തന്‍ ഉണ്മകളറ്റു പോയ്
Subscribe to:
Posts (Atom)





